ട്രിപ്പോളിയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ നാല് ഇന്ത്യാക്കാരില്‍ രണ്ട് പേരെ വിട്ടയച്ചു

single-img
31 July 2015

india1ലിബിയയിലെ ട്രിപ്പോളിയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ നാല് ഇന്ത്യാക്കാരില്‍ രണ്ട് പേരെ വിട്ടയച്ചു.ലക്ഷ്മികാന്ത്, വിജയകുമാർ എന്നിവരെയാണ് വിട്ടയച്ചതെന്നും ഗോപീകൃഷ്ണ,​ ബൽറാം എന്നിവരെ കൂടി തിരിച്ചെത്തിക്കാനുള്ള ശ്രമം നടന്നു വരികയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.

സിര്‍ത്ത് സര്‍വകലാശാലയിലെ ജീവനക്കാരായ ഇവര്‍ നാട്ടിലേക്ക് തിരിക്കാന്‍ ട്രിപ്പോളിയിലെത്തിയപ്പോഴാണ് ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ഗോപികൃഷ്ണ, ബലറാം എന്നീ ഹൈദരാബാദ് സ്വദേശികളാണ് . ഒരു വർഷത്തിലേറെയായി സിർത്തി സർവകലാശാലയിൽ അദ്ധ്യാപകരായി സേവനമനുഷ്ടിക്കുക ആണ് ഇവർ . എന്നാൽ ഭീകരര്‍ ഇവരെ തട്ടിക്കൊണ്ടു പോയതിന്റെ ഉദ്ദേശ്യം ഇതുവരെ വ്യക്തമല്ല.