മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളായ ദാവൂദും കൂട്ടരും അന്തസ്സോടെ അയല്‍രാജ്യത്ത് ജീവിച്ചിരിക്കുന്നുവെന്നുള്ളതാണ് തന്റെ കാഴ്ച നഷ്ടപ്പെട്ട ദുഃഖത്തേക്കാള്‍ വലുതെന്ന് സ്‌ഫോടനത്തിന്റെ ഇരയും മലയാളിയുമായ പി.എം സണ്ണി

single-img
31 July 2015

16419_715146

മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളായ ദാവൂദും കൂട്ടരും അന്തസ്സോടെ അയല്‍രാജ്യത്ത് ജീവിച്ചിരിക്കുന്നുവെന്നുള്ളതാണ് തന്റെ കാഴ്ച നഷ്ടപ്പെട്ട ദുഃഖത്തേക്കാള്‍ വലുതെന്ന് സ്‌ഫോടനത്തിന്റെ ഇരയും മലയാളിയുമായ പി.എം സണ്ണി. മുംബൈ സ്‌ഫോടനത്തില്‍ കണ്ണിന് പരിക്കേറ്റ് കാഴ്ച നഷ്ടപ്പെട്ട വ്യക്തിയാണ് സണ്ണി.

സ്‌ഫോടനസമയത്ത് കണ്ണിലേറ്റ ബോംബിന്റെ ചീളാണ് തന്നെ അന്ധനാക്കിയതെന്നും അതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് വളരെക്കാലം ആശുപത്രിയില്‍ കഴിയേണ്ടി വന്ന സണ്ണിയുടെ ജീവിതം ഇപ്പോള്‍ കഷ്ടപ്പാടിലാണ്.

സ്‌ഫോടനക്കേസിലെ പ്രതിയായ യാക്കൂബ് മേമനെ തൂക്കിക്കൊന്നത് ചെറിയൊരു ആശ്വാസം മാത്രമാണെന്നും പക്ഷേ അതും 22 വര്‍ഷം വൈകിയെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 200 ലധികം പേരുടെ ബന്ധുക്കളുടെ ദുഃഖത്തിന്റെയത്ര വരില്ല തന്റെ ദുഃഖമെന്നും അദ്ദേഹം പറഞ്ഞു.