കൊച്ചി മറൈന്‍ ഡ്രൈവ് ഇനിമുതല്‍ ഡോ. അബ്ദുള്‍ കലാം മാര്‍ഗ്

single-img
31 July 2015

1363064762_429916324_9-Flat-in-Marine-Drive-Cochin-

മറൈന്‍ഡ്രൈവിലെ നടപ്പാതയ്ക്ക് ‘ഡോ. അബ്ദുള്‍ കലാം മാര്‍ഗ്’ എന്ന് പേരിടുമെന്ന് ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ അറിയിച്ചു. ഇതോടൊപ്പം ഒമ്പതുവര്‍ഷം മുന്‍പ് ഡോ. കലാം നനച്ച ഇവിടത്തെ വൃക്ഷങ്ങളുടെ സംരക്ഷണം ജി.സി.ഡി.എ. ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

2006ല്‍ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാനായി മറൈന്‍ഡ്രൈവ് ഹെലിപാഡിന് സമീപമുള്ള മരങ്ങള്‍ വെട്ടിമാറ്റിയത് സംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യമറിഞ്ഞ കലാം ഡോ. കലാം വെട്ടിമാറ്റിയ മരങ്ങളുടെ പത്തിരട്ടി വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കണമെന്ന് അന്നത്തെ കളക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷിന് നിര്‍ദേശം നല്‍കുകയായിരുന്നു. അതിന്റെ ഫലമായി മറൈന്‍ഡ്രൈവില്‍ വാക് വേയ്ക്ക് ഇപ്പുറമായി ഹെലിപാഡിന് സമീപം ഗുല്‍മോഹര്‍ അടക്കമുള്ള വൃക്ഷങ്ങള്‍ വളര്‍ന്നു.

എന്നാല്‍ അബ്ദുള്‍കലാം കൊച്ചിയിലെത്തിയപ്പോള്‍ മുന്‍കൂട്ടി നിശ്ചയിക്കാതെ തന്നെ സുരക്ഷാവലയം ഭേദിച്ച് ജനക്കൂട്ടത്തിന് നടുവില്‍ നിന്ന് കലാം വൃക്ഷത്തൈകള്‍ക്ക് വെള്ളമൊഴിക്കുകയും തൈകള്‍ ജാഗ്രതയോടെ പരിപാലിക്കാനും നിര്‍ദേശിച്ചാണ് ഡോ. കലാം ഡെല്‍ഹിയിലേക്ക് മടങ്ങിയത്.