മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി ഡി.വൈ.എസ്.പിയുടെ കീഴില്‍ 124 പോലീസുകാരുള്ള പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് കേരളം

single-img
31 July 2015

mulla

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷക്കായി പ്രത്യേക പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് കേരളം സുപ്രീംകോടതിയോട്. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഡി.വൈ.എസ്.പിയുടെ കീഴില്‍ 124 പോലീസുകാരുള്ള പോലീസ് സ്‌റ്റേഷനാണ് സ്ഥാപിക്കുകയെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ കേന്ദ്രസേനയുടെ സംരക്ഷണം വേണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നതിനെതിരെ കേന്ദ്രസേനയുടെ ആവശ്യമില്ലെന്നാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സദുദ്ദേശപരമല്ല മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ തമിഴ്‌നാടിന്റെ നിലപാടെന്നും വിഷയം തമിഴ്‌നാട് രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും കേരളം പറഞ്ഞു.