കിണറ്റില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിച്ച ഇരട്ടസഹോദരി മുങ്ങിമരിച്ചു

single-img
31 July 2015

varsha

കിണറ്റില്‍ വീണ കൂടെപിറപ്പിനെ കൂടെ ചാടി രക്ഷിക്കാന്‍ ശ്രമിച്ച വര്‍ഷ മരണത്തിന് പിടികൊടുത്തു. കിണറ്റില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിച്ച് കൂടെ ചാടിയ ഇരട്ടസഹോദരിയായ നിലമ്പൂര്‍ മുമ്മുള്ളി ചീരക്കുഴിയില്‍ നാരായണന്റെ മകള്‍ വര്‍ഷയാണ്(ചിഞ്ചു-18) മുങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത 30 അടി താഴ്ചയുള്ള കിസണറ്റില്‍ അച്ഛനോടു സംസാരിച്ച് വെള്ളം കോരവെ ഇരട്ടകളിലൊരാളായ വര്‍ണ(ചിപ്പി) കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. സഹോദരി കിണറ്റില്‍ വീഴുന്നത് കണ്ട വര്‍ഷ രക്ഷിക്കാനായി കിണറ്റില്‍ കൂടെ എടുത്തു ചാടി.

പിതാവിന്റെ നിലവിളി കേട്ട് കരുവാരകുണ്ട് കണ്ണത്ത് പുത്തൂര്‍ സുജിത്ത് ഓടിയെത്തുകയും കിണറിലെ കയറില്‍ തൂങ്ങി കിണറ്റിലിറങ്ങുകയും വര്‍ണയും വര്‍ഷയും സുജിത്തിനെ പിടിച്ച് വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയും ശചയ്യുന്നതിനിടയിലാണ് കയര്‍ ഉലഞ്ഞ് ഇവരുടെ പിടിത്തംവിട്ടത്. ഇതോടെ മൂന്ന് പേരും വെള്ളത്തിലേക്ക് താഴുകയായിരുന്നു.

ശവള്ളത്തിനടയില്‍ നിന്നും വര്‍ണയുമായി ഉയര്‍ന്നുവന്ന സുജിത്തിനെ നാട്ടുകാര്‍ കയറിട്ടുകൊടുത്ത് കരയിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. എന്നാല്‍ വര്‍ഷയെ രക്ഷിക്കാനായില്ല. നിലമ്പൂര്‍ അമല്‍ കോളജ് ബിഎ സാമ്പത്തികശാസ്ത്രം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികളാണ് ഇരുവരും. അമൃത, അനഘ എന്നീ സഹോദരിമാരും ഇവര്‍ക്കുണ്ട്.