ലിബിയയില്‍ ഐഎസ് ഭീകരര്‍ നാല് ഇന്ത്യക്കാരെ തട്ടികൊണ്ടുപോയി

single-img
31 July 2015

islamic-state-executes-tribe.siഐ.എസ് ഭീകരര്‍ ലിബിയയില്‍ നാലു ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. സിര്‍ത്തിലെ സര്‍വകലാശാലയില്‍ അധ്യാപകരായിരുന്ന തെലങ്കാന, കര്‍ണാടക സ്വദേശികളാണ് ഭീകരരുടെ പിടിയിലായതെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ലിബിയയില്‍ ജോലി ചെയ്തു വരികയായിരുന്നു.

ഐ.എസിന് ആധിപത്യമുള്ള ലിബിയയില്‍ വിദേശികളെ തട്ടിക്കൊണ്ടുപോകുന്നത് പതിവു സംഭവമാണ്. തട്ടിക്കൊണ്ട് പോകപ്പെട്ടവരുടെ ഇവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വിദേശകാര്യ മന്ത്രാലയം ശ്രമം ആരംഭിച്ചിട്ടുണ്ട്.