പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് നാല് രൂപ കുറയ്ക്കുമെന്ന് സൂചന

single-img
31 July 2015

petrol pump

രാജ്യാന്തര വിപണിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറഞ്ഞതും രൂപയുടെ മൂല്യം വര്‍ധിച്ചതും മൂലം പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ സാധ്യത. ലിറ്ററിന് നാല് രൂപ വീതം കുറയ്ക്കുമെന്നാണ് സൂചന. പുതുക്കിയ നിരക്ക് ഇന്ന് അര്‍ദ്ധരാത്രിയോടെ നിലവില്‍ വന്നേക്കുമെന്നും സൂചനയുണ്ട്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിഞ്ഞ് നില്‍ക്കുകയാണ്. ബാരലിന് 49 ഡോളറിന് താഴെയാണ് ക്രൂഡ് വില. ആണവ വിഷയത്തില്‍ ഇറാനുമായി വന്‍ശക്തികള്‍ ധാരണയിലെത്തിയതും എണ്ണവില കുറയാന്‍ സഹായകമായിട്ടുണ്ട്. ചൈന അസംസ്‌കൃത എണ്ണയുടെ പ്രതിദിന ഇറക്കുമതി 70 ലക്ഷം ബാരലാക്കി കൂട്ടിയിട്ടും ആഗോളവിപണിയില്‍ എണ്ണവില ഇടിവ് തുടരുകയാണ്.