നേപ്പാളില്‍ ഓരോ തവണയും മൂന്നലക്ഷത്തിലധികം മൃഗങ്ങള്‍ ബലി നല്‍കപ്പെടുന്ന ഗാന്ധിമയി ദേവി ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന മൃഗബലി നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചു

single-img
31 July 2015

martynnepal2

നേപ്പാളില്‍  മൂന്നലക്ഷത്തിലധികം മൃഗങ്ങള്‍ ബലി നല്‍കപ്പെടുന്ന ഗാന്ധിമയി ദേവി ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന മൃഗബലി നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചു. നേപ്പാള്‍ ടെമ്പിള്‍ ട്രസ്റ്റാണ് ലോകത്തിലെ ഏറ്റവും വലിയ മൃഗബലി നിരോധനം ഔദ്യോഗീകമായി അറിയിച്ചത്. വര്‍ഷങ്ങളായി ഈ മൃഗബലിക്കെതിരെ മൃഗസ്‌നേഹികള്‍ ശക്തമായ പ്രതിഷേധങ്ങളാണ് നടത്തിയിരുന്നത്.

ഗാന്ധിമയി ദേവിയുടെ ഉത്സവത്തിന് വരുന്ന വിശ്വാസികള്‍ ഇനി മുതല്‍ മൃഗങ്ങളെ കൊണ്ടുവരേണ്ടെന്നു നിരോധനം പ്രഖ്യാപിച്ചുകൊണ്ട് ടെമ്പിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാം ചന്ദ്ര ഷാ പറഞ്ഞു. ആനിമല്‍ വെല്‍ഫെയര്‍ നെറ്റ്‌വര്‍ക്ക് നേപ്പാള്‍ എന്ന സംഘടനയുടേയും ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍ നാഷണല്‍ ഇന്ത്യയുടെയും കഠിനമായ ഇടപെടലിന്റെ ഫലമായാണ് പ്രസ്തുത നിരോധനം നടപ്പില്‍ വന്നത്.

തക്കന്‍ നേപ്പാളിലെ അതിര്‍ത്തി ഗ്രാമമായ ബരിയാപൂരില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഗാന്ധിമയി ദേവിയുടെ ഉത്സവത്തിനാണ് ലോകത്തിലെ ഏറ്റവും വലിയ മൃഗബലി നടത്തിയിരുന്നത്. ബാരാ ജില്ലയിലുള്ള വനത്തിലാണ് ഗാന്ധിമയി ദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗാന്ധിമയി ദേവിയെ പ്രീതിപ്പെടുത്തുന്നതിനാണ് കഴിഞ്ഞ 300 വര്‍ഷമായി ഈ അനാചാരം മൃഗസ്‌നേഹികളുടെ എതിര്‍പ്പ് അവഗണിച്ച് നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇത്തരത്തില്‍ അവസാന മൃഗബലി നടന്നത്. അന്ന് മൂന്ന് ലക്ഷം മൃഗങ്ങളെയാണ് ബലികഴിച്ചത്.

ആയിരക്കണക്കിന് എരുമകളെയും ആടുകളെയും കോഴികളെയും മറ്റ് മൃഗങ്ങളെയും ബലി നല്‍കി ദേവിയെ പ്രീതിപ്പെടുത്തകയെന്നതായിരുന്നു വിശ്വാസികള്‍ ചെയ്തിരുന്നത്.