നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് ഒടുവില്‍ യാഥാര്‍ത്ഥ്യമായി; ഇന്ത്യയുടെ ൈകയിലുള്ള 7,110 ഏക്കര്‍ ഭൂമി ബംഗ്ലാദേശിനും ബംഗ്ലാദേശിന്റെ കൈയിലുള്ള 17,160 ഏക്കര്‍ ഇന്ത്യയ്ക്കും കൈമാറ്റം ചെയ്യുന്ന ഭൂമി കൈമാറ്റത്തിന് ഇന്ന് തുടക്കം

single-img
31 July 2015

india-border

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിലാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയഇന്ത്യ- ബംഗ്ലാദേശ് സൗഹൃദത്തിലെ നാഴികക്കല്ലായ ഭൂമി കൈമാറ്റത്തിന് ഇന്ന് തുടക്കമാകും. നാലുപതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനുശേഷമാണ് ഇരുരാജ്യങ്ങളുടെയും കൈവശമുണ്ടായിരുന്ന പ്രദേശങ്ങള്‍ പരസ്പരം കൈമാറുന്ന പദ്ധതി നടപ്പിലായത്.

ഇന്ത്യ 51 ഭൂപ്രദേശങ്ങളുടെ ഉടമസ്ഥാവകാശം ലാന്‍ഡ്മാര്‍ക്ക് ബൗണ്ടറി എഗ്രിമെന്റ് പ്രകാരം ബംഗ്ലാദേശിനു നല്കും. ഇത് ഏകദേശം 7,110 ഏക്കര്‍ വരും. അതുപോലെ ബംഗലാദേശിന്റെ കൈയിലുള്ള 17,160 ഏക്കറോളം പ്രദേശം ഇന്ത്യക്കും ലഭിക്കുകയും ചെയ്യും. വരുന്ന 11 മാസത്തിനുള്ളില്‍ കൈമാറ്റം പൂര്‍ത്തിയാകും.

ഇന്ത്യന്‍ പ്രദേശത്ത് 37,000 പേരാണ് താമസിക്കുന്നത്. ബംഗ്ലാദേശ് ഇന്ത്യയ്ക്ക് വിട്ടുനല്കുന്ന സ്ഥലത്ത് 14,000 ആളുകളും താമസിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പുനരധിവാസത്തിന് കേന്ദ്രം 3,048 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.