കൊച്ചി മറൈന്‍ഡ്രൈവിലെ നടപ്പാതയ്ക്ക് ‘ഡോ. അബ്ദുള്‍ കലാം മാര്‍ഗ്’ എന്ന് പേരിടും

single-img
30 July 2015

downloadകൊച്ചി മറൈന്‍ഡ്രൈവിലെ നടപ്പാതയ്ക്ക് ‘ഡോ. അബ്ദുള്‍ കലാം മാര്‍ഗ്’ എന്ന പേരിടാന്‍ ഉദ്ദേശിക്കുന്നതായി ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍.ഇവിടത്തെ വൃക്ഷങ്ങളുടെ സംരക്ഷണം ജി.സി.ഡി.എ. ഏറ്റെടുക്കും. ഇതോടൊപ്പം ഒമ്പതുവര്‍ഷം മുന്‍പ് ഡോ. കലാം നനവു പകര്‍ന്ന വൃക്ഷങ്ങള്‍ തറ കെട്ടി സംരക്ഷിക്കാനാണ് പദ്ധതി.
നേരത്തെ 2006-ല്‍ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാനായി മറൈന്‍ഡ്രൈവിൽ ഹെലിപാഡിന് സമീപമുള്ള മരങ്ങള്‍ വെട്ടിമാറ്റിയിരുന്നു .വിവരമറിഞ്ഞ ഡോ. കലാം വെട്ടിമാറ്റിയ മരങ്ങളുടെ പത്തിരട്ടി വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കണമെന്ന് അന്നത്തെ കളക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷിന് നിര്‍ദേശം നല്‍കി.