രാജ്യം അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍ കാലാമിന് ആദരം അര്‍പ്പിച്ച് ദുഃഖത്തിലായിരിക്കുമ്പോള്‍ ആസാം മുഖ്യമന്ത്രി സ്ത്രീകള്‍ക്കൊപ്പം നൃത്തം ചവിട്ടി അവധി ആഘോഷിച്ചു

single-img
30 July 2015

xTarun_Gogoi_300715.jpg.pagespeed.ic.1-jc7aEUej

രാജ്യം അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍ കാലാമിന് ആദരം അര്‍പ്പിച്ച് ദുഖത്തിലായിരിക്കുമ്പോള്‍ ആസാം മുഖ്യമന്ത്രി നൃത്തച്ചുവടുകളുമായി അവധി ആഘോഷിച്ചത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം നാഗോണില്‍ അവധി ആഘോഷത്തിനെത്തിയ ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയി ഗോള്‍ഫ് കളിക്കുന്നതിന്റെയും സ്ത്രീകള്‍ക്കൊപ്പം നൃത്തംവയ്ക്കുന്നതിന്റെയും ചിത്രം പുറത്തുവന്നത്.

അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ.അബ്ദുള്‍ കലാമിന് ആദരം അര്‍പ്പിച്ച് ഏഴു ദിവസത്തെ ദുഖാചരണമാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരുകളുടെ ആഘോഷ പരിപാടികളൊന്നും ഈ അവസരത്തില്‍ നടക്കാത്തതിനാല്‍ മന്ത്രിമാരടക്കം പ്രമുഖരെല്ലാം പൊതു പരിപാടികള്‍ ഏഴു ദിവസത്തേക്ക് ഒഴിവാക്കിയിരിക്കുകയാണ്.