ത്വക്കിന്റെ നിറം വര്‍ദ്ധിപ്പിക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്ന ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് അനുഷ്‌കാ ശര്‍മ്മ

single-img
30 July 2015

anushka_sharma_hd-wide

ത്വക്കിന്റെ നിറം വര്‍ദ്ധിപ്പിക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്ന ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് ബോളിവുഡ് താരം അനുഷ്‌കാ ശര്‍മ്മ. വര്‍ണവിവേചനവും ലിംഗവിവേചനവും മറ്റും പ്രചരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കാന്‍ താല്‍പര്യമിശല്ലന്നും അനുഷ്‌ക അറിയിച്ചു.

ഉത്പന്നങ്ങള്‍ തെറ്റാണെന്നോ ശരിയാണെന്നോ പറയുന്ന ഒരു പരസ്യത്തിലും അഭിനയിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അനുഷ്‌ക്ക അറിയിച്ചു. അന്താരാഷ്ട്ര ബ്രാന്‍ഡായ പാന്റീന്റെ ഹെയര്‍ പ്രൊഡക്ടുകളുടെ ബ്രാന്‍ഡ് അംബാസിഡറായതുമായി ബന്ധപ്പെട്ടുള്ള ഒരു ഇവന്റിലാണ് അനുഷ്‌ക്ക തന്റെ നിലപാട് വ്യക്തമാക്കിയത്. പാന്റീനുമായി സഹകരിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഹെയര്‍ സ്‌ട്രെയ്റ്റ്‌നിംഗും മറ്റും കൊണ്ട് കേടുവരുന്ന മുടിയിഴകള്‍ക്ക് കരുത്തു പകരാന്‍ പാന്റീന്‍ സഹായിക്കാറുണ്ടെന്നും അനുഷ്‌ക പറഞ്ഞു.