അബ്ദുള്‍ കലാമിനു ജന്മനാട്ടില്‍ അന്ത്യവിശ്രമം

single-img
30 July 2015
President Dr. APJ Abdul Kalam addressed the Nation on the eve of his demitting the office of the President of India from Rashtrapati Bhavan on July 24, 2007. RB Photo

President Dr. APJ Abdul Kalam addressed the Nation on the eve of his demitting the office of the President of India from Rashtrapati Bhavan on July 24, 2007. RB Photo

മഹാപുരുഷനു ജന്മനാടായ രാമേശ്വരത്ത് അന്ത്യവിശ്രമം. മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാമിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. അരിയഗുണ്ട് പഞ്ചായത്ത് പേയ്കരുമ്പൂരിലെ പ്രത്യേകസ്ഥലത്താണു സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ ഉള്‍പ്പടെ ദേശീയ, സംസ്ഥാന നേതാക്കള്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ അനാരോഗ്യംമൂലം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സംസ്‌കാരച്ചടങ്ങില്‍ സംബന്ധിക്കുന്നില്ല.

ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെയാണു കലാമിന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി രാമേശ്വരത്തെ കിലക്കാട് മൈതാനത്ത് എത്തിച്ചത്. ഡല്‍ഹിയില്‍നിന്നു മൃതദേഹവും വഹിച്ചുകൊണ്ടുള്ള വ്യോമസേനാ വിമാനം രാവിലെ 11.40നു മധുര എയര്‍പോര്‍ട്ടില്‍ എത്തി. തമിഴ്‌നാട് സര്‍ക്കാരിനെ പ്രതിനിധീകരിച്ചു ഗവര്‍ണര്‍ കെ.റോസയ്യ, ചീഫ് സെക്രട്ടറി കെ. ജ്ഞാനദേശികന്‍ എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങിയത്.