മഹാത്മാവായ ഡോ. അബ്ദുല്‍ കലാമിന്റെ ജീവിതകാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ താന്‍ അനുഗ്രഹീതനാണെന്ന് രജനികാന്ത്

single-img
30 July 2015

RAJINI

മഹാത്മാ ഗാന്ധിയെയോ കാമരാജിനെയോ ഭാരതിയാരെയോ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ലെങ്കിലും മഹാത്മാവായ ഡോ. അബ്ദുല്‍ കലാമിന്റെ ജീവിതകാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ താന്‍ അനുഗ്രഹീതനാണെന്ന് സിനിമാതാരം രജനീകാന്ത്. തന്റെ ട്വിറ്ററിലൂടെയാണ് രജനീകാന്ത് കലാമിനെ സ്മരിച്ചത്.

ലളിതമായ തുടക്കത്തിലൂടെ ഒരുപാട് ഉയരങ്ങളില്‍ കീഴടക്കിയെങ്കിലും ലളിതമായ ജീവിതമായിരുന്നു കലാം നയിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്നെപ്പോലെ കോടിക്കണക്കിന് ആളുകളുടെ പ്രചോദനമാണ് കലാമിന്റെ ജീവിതമെന്നും ദൈവത്തിന്റെ എല്ലാ സ്‌നേഹവും ലഭിച്ച വ്യക്തിത്വമാണ് കലാമിന്റേതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ച രജനി കലാമിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്തു.