സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ നിസാമിനെതിരെ കാപ്പ നിയമം ചുമത്തിയ നടപടി ഹൈക്കോടതി ശരിവച്ചു

single-img
30 July 2015

Nisamഎറണാകളം ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തിയ നടപടി ഹൈക്കോടതി ശരിവച്ചു. അന്യായമായാണ് നിസാമിനെ തടങ്കലില്‍ വച്ചിരിക്കുന്നതെന്ന് കാണിച്ച് ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്.

തൃശൂര്‍ ജില്ലാ കലക്ടറായ എ.എസ് ജയയാണ് കഴിഞ്ഞ മാര്‍ച്ചില്‍ നിസാമിനെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കാപ്പ ചുമത്താന്‍ ഇവിടെയുള്ള കേസുകള്‍ മാത്രം മതിയാകാത്തതിനാല്‍ ബാംഗ്ലൂരിലേതുള്‍പ്പെടെ 13 കേസുകള്‍ കൂടി പരിഗണിച്ചാണ് നിസാമിനെതിരെ കാപ്പ ചുമത്തിയത്. ളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഗേറ്റ് തുറക്കാന്‍ വൈകിയെന്നാരോപിച്ച് കഴിഞ്ഞ ജനുവരി 29നാണ് ചന്ദ്രബോസിനെ നിസാം ക്രൂരമായി കൊലപ്പെടുത്തിയത്. നിസാമിന്റെ മര്‍ദ്ദനത്തില്‍ ഇടുപ്പെല്ലും നട്ടെല്ലും തകര്‍ന്ന ചന്ദ്രബോസ് ആഴ്ച്ചകള്‍ക്ക് ശേഷം ആശുപത്രിയില്‍ വച്ച് മരിച്ചു.