പെരുന്നാള്‍ ദിനത്തില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്ത യുവാക്കളെ വിട്ടയക്കില്ലെന്ന് സൗദി അറേബ്യ

single-img
30 July 2015

o-PRISON-BARS-facebook

സൗദി അറേബ്യയിലെ ജിദ്ദയില്‍ പെരുനാള്‍ രണ്ട് പെണ്‍കുട്ടികളെ ശല്യം ചെയ്തതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത ഒരു സംഘം യുവാക്കളെ വിട്ടയക്കണമെന്ന ആവശ്യം അധികൃതര്‍ തള്ളി. ഇവര്‍ ഇനിയും 15 ദിവസം കസ്റ്റഡിയില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

പെരുനാള്‍ ദിനത്തില്‍ ജിദ്ദയിലെ കോര്‍ണിഷില്‍ വെച്ച് മുഖാവരണം ധരിച്ച പെണ്‍കുട്ടികളെ ഒരു കൂട്ടം യുവാക്കള്‍ ശല്യം ചെയ്യുകയായിരുന്നു. ഇതിനെതിരെ ശല്യക്കാരെ അറസ്റ്റ് ചെയ്യണമെന്ന് സമൂഹ മാധ്യമങ്ങളില്‍ വന്‍ ആവശ്യം ഉയര്‍ന്നിരുന്നതിന്റെ അടിസ്ഥാനത്തിലാണ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ ഇതിന് പിന്നാലെ പാര്‍ക്കിലൂടെ യുവതികള്‍ ക്വാഡ് ബൈക്ക് ഓടിക്കുന്നതിന്റെ പുതിയ വീഡിയോ പുറത്തുവന്നതോടെ ആക്രമണത്തിന് പ്രേരിപ്പിച്ച യുവതികളേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം ആള്‍ക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്. യുവാക്കളെ ആകര്‍ഷിക്കാന്‍ യുവതികള്‍ ശ്രമിച്ചുവെന്നും ഇതില്‍ യുവതികളും കുറ്റക്കാരാണെന്നുമാണ് അവരുടെ വാദം.