ഓപ്പറേഷന്‍ രുചിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ റെയ്ഡില്‍ കൊല്ലം ജില്ലയില്‍ അഞ്ച് ഹോട്ടലുകള്‍ പൂട്ടിച്ചു

single-img
30 July 2015

120-Hotels

കൊല്ലം ജില്ലയില്‍ ഓപ്പറേഷന്‍ രുചിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ റെയ്ഡില്‍ അഞ്ച് മഹാട്ടലുകള്‍ പൂട്ടിച്ചു. കൊല്ലത്തും കൊട്ടാരക്കരയിലുമായാണ് ഹോട്ടലുകള്‍ പൂട്ടിച്ചു സീല്‍ ചെയ്തു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുന്നുവെന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നുവെന്നും കണ്‌ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കൊല്ലം, കൊട്ടാരക്കര നഗരങ്ങളില്‍ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ റെയ്ഡ് തുടരുകയാണ്. കൂടുതല്‍ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.