സിലിക്ക ജെല്‍, സ്റ്റീല്‍, നെയ്ത്തുവല എന്നിവ ഉപയോഗിച്ച് രണ്ട് ചൈനീസ് കലാകാരന്‍മാര്‍ നിര്‍മ്മിച്ച ശില്‍പ്പം ലോകത്തെ അത്ഭുതപ്പെടുത്തുന്നു

single-img
30 July 2015

angel-sculpture-2.jpg.image.784.410

നിലപംപതിച്ച് കിടക്കുന്ന മാലാഖയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്. മാലാഖമാര്‍ഭൂമിയിലേകക്് പതിക്കുന്നുവെന്നും ലോകാവസാനമായെന്നും വരെ ചിലര്‍ ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റും ഇട്ടിട്ടുണ്ട്. എന്നാല്‍ ലോകമെമ്പാടുമുള്ള ജനങ്ങളെ വിസ്മയിപ്പിച്ച ഈ ചിത്രം ഒരു യഥാര്‍ത്ഥമാലഖയുടേതല്ല എന്നുള്ളതാണ് സത്യം. സിലിക്ക ജെല്‍, സ്റ്റീല്‍, നെയ്ത്തുവല എന്നിവ ഉപയോഗിച്ച് നിര്‍മിച്ച ഒര്‍ജിനലിനെ വെല്ലുന്ന ഒരു ശില്‍പ്പമാണ് ഈ ഭൂമിയിലേക്ക് പതിച്ച മാലാഖ.

ഒറ്റനോട്ടത്തില്‍ മനുഷ്യനെപ്പോലെത്തന്നെ തോന്നിക്കുന്ന പ്രായം കൂടിയ ഒരു അമ്മൂമ്മയുടെ മുഖമുള്ള ഈ ശില്‍പ്പത്തിന് ഇരുവശത്തും ചിറകുമുണ്ട്. ചൈനീസ് കലാകാരന്മാരായ സണ്‍ യ്വാന്‍, പെങ് യു എന്നിവരാണ് ഈ ശില്‍പ്പത്തിന് പിന്നില്‍. ദൈവഹിതം പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ അതിവിശിഷ്ടമായ മാലാഖയുടെ കഴിവുകള്‍ നഷ്ടപ്പെടുന്നതാണ് ഈ ശില്‍പകലയിലൂടെ ഉദ്ദേശിച്ചതെന്ന് ശില്‍പ്പികള്‍ വെളിപ്പെടുത്തുന്നു.