പോക്കറ്റടിച്ചതിന്റെ പേരില്‍ നാട്ടുകാര്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു

single-img
29 July 2015

downloadതിരുവനന്തപുരത്ത് പോക്കറ്റടിച്ചതിന്റെ പേരില്‍ നാട്ടുകാര്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു. തിരുവനന്തപുരം കരിമഠം കോളനി സ്വദേശി ബിനുവാണ് മരിച്ചത്. ഉറങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശിയുടെ പോക്കറ്റടിക്കാന്‍ ശ്രമിച്ച ബിനുവിനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച ശേഷം പോലീസിന് കൈമാറി.എന്നാൽ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷം ഇയാൾക്ക് അപസ്മാരബാധ ഉണ്ടായതിനെ തുടര്‍ന്നാണ് ബിനു മരിച്ചതെന്ന് പോലീസ് പറയുന്നു. അതേസമയം സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ബിനുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.