പുതിയ ഭരണഘടന നിലവില്‍ വരുമ്പോള്‍ ലോകത്തിലെ ഒരേയൊരു ഹിന്ദു രാജ്യമെന്ന പദവി വീണ്ടും നേപ്പാളിന് ലഭിക്കും

single-img
29 July 2015

NEPAL_-_1125_-_Modi_visita

നേപ്പാള്‍ മതേതരമല്ലാതാകുന്നു. പുതിയ ഭരണഘടന നിലവില്‍ വരുമ്പോള്‍ ലോകത്തിലെ ഒരേയൊരു ഹിന്ദു രാജ്യമെന്ന ബഹുമതി വീണ്ടും നേപ്പാളിന് തിരികെ ലഭിക്കാന്‍ സാധ്യത. ഇന്ത്യയുടെ പാത പിന്‍തുടര്‍ന്നുകൊണ്ട് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത മതേതരം എന്ന വാക്ക് നേപ്പാള്‍ ഉപേക്ഷിക്കുന്നു. സുപ്രധാനമായ ഈ തീരുമാനത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും പിന്തുണ കിട്ടിയിട്ടുണ്ട്.

തീവ്ര യൂണിഫൈഡ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍-മാവോയിസ്റ്റ് 2007ല്‍ ഭരണത്തിലെത്തിയതോടെയാണ് നേപ്പാള്‍ ഭരണഘടനയില്‍ മതേതരം ഉള്‍പ്പെടുത്തിയത്. ഹിന്ദുരാഷ്ട്രമെന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബഹുമതി അതോടെ നേപ്പാളിന് നഷ്ടമായിരുന്നു. എന്നാല്‍ രാജ്യത്തെ ജനസംഖ്യയില്‍ 80 ശതമാനത്തിലധികം ഹിന്ദുക്കളാണെന്നുള്ളതും അവര്‍ക്കിടയില്‍ ഈ മാറ്റത്ിനോടുള്ള താല്‍പര്യക്കുറവും അന്ന് ചര്‍ച്ചയായിരുന്നു.

ഇപ്പോള്‍ രാജ്യത്തിന്റെ പുതിയ ഭരണഘടന പ്രഖ്യാപിക്കാനിരിക്കേ സര്‍ക്കാര്‍ നടത്തിയ അഭിപ്രായസര്‍വേയിലാണ് മതേതരം എന്ന വാക്ക് എടുത്തുമാറ്റണമെന്ന ഭൂരിപക്ഷം ജനങ്ങളുടെയും ആവശ്യം അംഗീകരിക്കപ്പെട്ടത്. ഈ ആവശ്യത്തെ രാഷ്ട്രീയപാര്‍ട്ടികളും അംഗീകരിക്കുകയായിരുന്നു. ഭരണഘടനയിലെ മതേതരം എന്നതുമാറ്റി പകരം ഹിന്ദു എന്നോ മതസ്വാതന്ത്ര്യം എന്നോ ചേര്‍ക്കാനാണ് ഭൂരിപക്ഷം ജനങ്ങളും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്.

ജനവികാരം മാനിച്ച് ഞങ്ങളവിടെ മറ്റൊരു വാക്ക് പ്രയോഗിക്കുകയാണ് യു.സി.പി.എന്‍. മാവോയിസ്റ്റ് ചെയര്‍മാന്‍ പുഷ്പകമല്‍ ദഹാല്‍ പറയുകയും ചെയ്തു. നേപ്പാളി കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് തുടങ്ങിയവയും മതേതരം എന്നവാക്ക് വേണ്ടെന്ന ജനാഭിപ്രാത്തോട് അനുഭാവം പ്രകടിപ്പിച്ചുകഴിഞ്ഞു.