സാധാരണക്കാരായ സത്പാലിന്റെയും ദര്‍ശന്‍കുമാറിന്റെയും അസാധാരണമായ മനസാന്നിദ്ധ്യം പാക് ഭീകരന്‍മാരില്‍ നിന്നും രക്ഷിച്ചത് ആയിരക്കണക്കിന് ജീവനുകള്‍

single-img
29 July 2015

rail-tracks

സാധാരണക്കാരായ സത്പാലിന്റെയും ദര്‍ശന്‍കുമാറിന്റെയും അസാധാരണമായ മനസാന്നിദ്ധ്യം രക്ഷിച്ചത് ആനയിരക്കണക്കിന് ജീവനുകളാണ്. പഞ്ചാബില്‍ തിങ്കളാഴ്ച നടന്ന ഭീകരാക്രമണത്തില്‍ റെയില്‍വേ ജിവനക്കാരായ സത്പാല്‍, ദര്‍ശന്‍ കുമാര്‍, എന്നിവര്‍ കാണിച്ച ജാഗ്രതയാണ് തീവണ്ടിപ്പാതയില്‍ ഉഗ്രസ്‌ഫോടനം നടത്തി ട്രെയിന്‍ തകര്‍ത്ത് കൂട്ടക്കൊല നടത്താനുള്ള പാക് ഭീകരന്‍മാരുടെ ശ്രമം തകര്‍ത്തത്.

ഗേറ്റ്മാനായ സത്പാല്‍ പുലര്‍ച്ചെ പാല്‍ വാങ്ങാന്‍ പോവുമ്പോഴാണ് റയില്‍പാലത്തിലെ പാതയില്‍ വയര്‍ഘടിപ്പിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് കണ്ടെത്തിയ വിവരം ഉടന്‍ തന്നെ കീമാനായ ദര്‍ശന്‍ കുമാറിനെ അറിയിക്കുകയായിരുന്നു. ആ സമയം സ്ഥലത്തേക്ക് ആയിരക്കണക്കിന് യാത്രക്കാരുമായി ട്രെയിന്‍ എത്തിക്കൊണ്ടിരിക്കുകയുമായിരുന്നു.

ഇത് മനസ്സിലാക്കിയ സത്പാലും ദര്‍ശന്‍കുമാറും പാതയിലൂടെ ഓടി നിറയെ യാത്രക്കാരുമായിവരികയായിരുന്ന തീവണ്ടിക്ക് അപകടമുന്നറിയിപ്പ് നല്‍കിയതുവഴി ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. സംഭവത്തിന്റെ ഗൗ്‌രവം മനസ്സിലാക്കിയ എഞ്ചിന്‍ഡ്രൈവര്‍ അധികൃതരെ വിവരമറിയിച്ച് പാതയിലൂടെ വരികയായിരുന്ന മുഴുവന്‍ തീവണ്ടികളും നിര്‍ത്തിച്ചതോടെ ഒഴിവായത് ഒരു വന്‍ അപകടമായിരുന്നു. സത്പാലിന്റെയും ദര്‍ശന്‍ കുമാറിന്റെയും സമയോചിതമായ ഇടപെടല്‍ വന്‍ദുരന്തമൊഴിവാക്കിയതായി റയില്‍വേ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.