ഞായര്‍ പ്രവൃത്തി ദിനമാക്കിയ ചീഫ് സെക്രട്ടറിയുടെ പോസ്റ്റ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

single-img
29 July 2015

chief-secretary-post.jpg.image.784.410

Support Evartha to Save Independent journalism

ഞായറാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ജിജി തോംസണ്‍ തിങ്കളാഴ്ച അന്തരിച്ച ഡോ.എ.പി.ജെ.അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി ഞായറാഴ്ച സര്‍ക്കാര്‍ ഓഫിസുകളും സ്‌കൂളുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പോസ്റ്റിട്ടത്്.

തന്റെ മരണദിവസം അവധി പ്രഖ്യാപിക്കരുതെന്നും അധികമായി ഒരു ദിവസം പ്രവര്‍ത്തിക്കുന്നതാണ് നിങ്ങള്‍ എനിക്ക് തരുന്ന സ്‌നേഹമെന്നും കലാം പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ ഈ വാക്കുകളോട് ആഭിമുഖ്യം പ്രഖ്യാപിച്ചു കേരളത്തിലെ പല സ്ഥാപനങ്ങളും കഴിഞ്ഞ ദിവസം അധികനേരം ജോലിചെയ്തിരുന്നു.