സഹപാഠിയും ആത്മസുഹൃത്തുമായിരുന്ന മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനെ അവസാനമായി കാണാന്‍ പ്രായാവശതകളെ മറന്ന് ഡോ. അബ്ദുള്‍ കരീം എത്തി

single-img
29 July 2015

Karim

എണ്‍പത്തിയാറാം വയസില്‍ തന്റെ പ്രിയ കൂട്ടുകാരനെ ഒരു നോക്കു കാണാന്‍ അബ്ദുള്‍ കരീം എത്തി. അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍കലാമിന്റെ സഹപാഠിയും ആത്മസുഹൃത്തുമായിരുന്ന ഡോ. അബ്ദുള്‍ കരീമാണ് കലാമിന്റെ ഭൗതികശരീരം കാണാന്‍ പ്രായാവശതകളെ മറന്നെ് രാമേശ്വരത്ത് എത്തിയത്.

പേരില്‍ മാത്രമല്ല രൂപത്തിലും ഒരുപോലെയാണ് കലാമും കരീമും. നീട്ടി വളര്‍ത്തിയമുടിയും അബ്ദുള്‍ കലാം ധരിക്കുന്ന അതേ വേഷത്തിലുള്ള വസ്്ത്രധാരണവുമായി ഡോ.അബ്ദുള്‍ കരീമിനെ കണ്ടു കഴിഞ്ഞാല്‍ അബ്ദുള്‍ കലാമിന്റെ അതേ രൂപമായിട്ടേ തോന്നുള്ളു.

കര്‍ണാടകത്തിലെ ഹൂബ്ലി സ്വദേശിയയാ അബ്ദുള്‍ കരീം തിരിച്ചിറപ്പള്ളിയിലാണ് അബ്ദുള്‍ കലാമിനൊപ്പ പഠനം നടത്തിയ കാലഘട്ടത്തിലാണ് അദ്ദേഹം അബ്ദുള്‍ കലാമിന്റെ വേഷ രീതിയില്‍ ആകൃഷ്ടനായി അതുപോലെ നടക്കാന്‍ തുടങ്ങിയത്. അലോപ്പതി ഡോക്ടറായി ഏറെക്കാലം സേവനം ചെയ്ത കരീം ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്.

രാമേശ്വരം മൊഹിയുദ്ദീന്‍ ആണ്ടവന്‍ ജുമാമസ്്ജിദില്‍ ഡോ. കലാമിന്റെ ഭൗതീക ശരീരം എത്തുന്നതും കാത്തിരിക്കുകയാണ് ഡോ. അബ്ദുള്‍ കരീം.