കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ രംഗത്ത്

single-img
28 July 2015

download (1)കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ രംഗത്ത്.
അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ തടയേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ബാദല്‍ പറഞ്ഞു. സംസ്ഥാന രഹസ്യാന്വേഷണ വകുപ്പ് നേരത്തെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വേണ്ട വിധം പ്രവര്‍ത്തിച്ചില്ലെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ബാദലിന്റെ വിമര്‍ശനം.  ഭീകരര്‍ വന്നത് പഞ്ചാബില്‍ നിന്നല്ല, അവര്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നാണ് വന്നത്. അതിര്‍ത്തി സൂക്ഷിക്കേണ്ടത് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ചുമതലയാണ് എന്ന് ബാദല്‍ പറഞ്ഞു.