മാർഗ ദർശിയെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
28 July 2015

15IN_LPN_MOD_KALAM_2155072fകലാമിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അനുശോചനം അറിയിച്ചു. മാർഗ ദർശിയെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ ശക്തിപ്പെടുത്താനും ചെറുപ്പക്കാരെ സമർത്ഥരാക്കാനുമുള്ള സംഭാവനകളാണ് അദ്ദേഹം നൽകിയത് എന്നും പ്രധാന മന്ത്രി പറഞ്ഞു.

കലാമിന്റെ നിര്യാണത്തിൽ അതീവ ദു:ഖിതനാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
ഡോ.എ.പി.ജെ അബ്ദുൾ കലാം ജനകീയ രാഷ്ട്രപതിയായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു- വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പ്രതികരിച്ചു.