ഇന്ത്യയില്‍ ആദ്യമായി എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ഡോ.സുനിതി സോളമന്‍ അന്തരിച്ചു

single-img
28 July 2015

THJVN_SUNITI_2489191fഇന്ത്യയില്‍ ആദ്യമായി എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ഡോ.സുനിതി സോളമന്‍ (75) അന്തരിച്ചു. അര്‍ബുദബാധിതയായിരുന്നു.ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. 1986ലാണ് ഡോ. സുനിതി എയ്ഡ്‌സിന് കാരണമായ വൈറസ് കണ്ടെത്തിയത്. രാജ്യത്തെ ആദ്യത്തെ എയ്ഡ്‌സ് പരിശോധനാ കേന്ദ്രമായ ചെന്നൈയിലെ വൈ.ആര്‍. ഗൈറ്റോണ്ടെ സെന്റര്‍ ഫോര്‍ എയ്ഡ്‌സ് റിസര്‍ച്ച് ആന്‍ഡ് എജുക്കേഷന്‍ സ്ഥാപിച്ചതും ഡോ. സുനിതിയാണ്. നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.ഭര്‍ത്താവ്: പരേതനായ ഡോ. സോളമന്‍ വിക്ടര്‍. മകന്‍ ഡോ. സുനില്‍ സോളമന്‍.