ടെലിവിഷന്‍ താരത്തിന്റെ പേരില്‍ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസില്‍ കോളെജ് വിദ്യാര്‍ത്ഥി പിടിയില്‍

single-img
28 July 2015

downloadടെലിവിഷന്‍ താരം ഗായത്രിയുടെ   പേരില്‍ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസില്‍ കോളെജ് വിദ്യാര്‍ത്ഥി പിടിയില്‍. തിരുവനന്തപുരം വെമ്പായം സ്വദേശിയും ബിഎ എക്കണോമിക്‌സ് വിദ്യാര്‍ത്ഥിയുമായ യുവാവ് ആണ് പിടിയിലായത്. നടി ഗായത്രി അരുണിന്റെ പരാതിയെ തുടര്‍ന്നാണ് യുവാവിനെ പിടികൂടിയത്. നടിയുടെ അശ്ലീല ചിത്രങ്ങളും വ്യാജവീഡിയോയും ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു.