ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കേന്ദ്ര സര്‍ക്കാറും കേരള സര്‍ക്കാറും കോടികള്‍ മുടക്കുമ്പോള്‍ അവയെല്ലാം വകമാറ്റി ചെലവഴിച്ച് സര്‍വ്വശിക്ഷാ അഭിയാന്‍

single-img
28 July 2015

11798076_929594233745479_1308279426_n

ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സര്‍വ്വശിക്ഷാ അഭിയാന്റെ കീഴില്‍ ജോലി ചെയ്തിരുന്ന റിസോഴ്‌സ് അധ്യാപകരെ പുനര്‍നിയമിക്കുമെന്ന് ഇ-വാര്‍ത്തയുടെ വാര്‍ത്തയെ തുടര്‍ന്ന് മന്ത്രി പി.കെ അബ്ദുറബ്ബിന്റെ ഉറപ്പ് നല്‍കി. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കേന്ദ്ര സര്‍ക്കാറും കേരള സര്‍ക്കാറും കോടികള്‍ മുടക്കുമ്പോള്‍ അവയെല്ലാം സര്‍വ്വശിക്ഷാ അഭിയാന്‍ വകമാറ്റി ചെലവഴിക്കുന്നതിനെ കഴിഞ്ഞദിവസം ഇ-വാര്‍ത്ത പരാമര്‍ശിച്ചിരുന്നു. ഈ നടപടിക്കെതിരെ ഭാരതീയ രാഷ്ട്രീയ സേവാ കോണ്‍ഗ്രസ് സമരനടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സര്‍വ്വശിക്ഷാ അഭിയാന്റെ കീഴില്‍ ജോലി ചെയ്തിരുന്ന റിസോഴ്‌സ് അധ്യാപകരെ പുനര്‍നിയമിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാചസമന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചത്. അധ്യാപകരുടെ സമരം നയിച്ച ഭാരതീയ രാഷ്ട്രീയ സേവാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രജിത് രവീന്ദ്രനും ജനറല്‍ സെക്രട്ടറി നൗഷാദ് തെക്കേയിലിനും ഈ തീരുമാനമടങ്ങിയ കത്ത് കഴിഞ്ഞദിവസം ലഭിച്ചിരുന്നു.

REJITH

കേരള വിദ്യാഭ്യാസത്തെയും ഭിന്നശേഷിയുളള കുട്ടികളുടെയും പഠനത്തെയും നശിപ്പിക്കുന്ന എസ്.എസ്.എ ഡയറക്ടര്‍ക്കെതിരെയും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മറ്റുളളവര്‍ക്കതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ രാഷ്ട്രീയ സേവാ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും കത്തയച്ചതിനു പിന്നാലെയുള്ള ഈ നടപടി തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചെന്നുള്ളതിന്റെ തെളിവാണെന്ന് രജിത് രവീന്ദ്രനും നൗഷാദ് തെക്കേയിലും പറഞ്ഞു.

കോടികള്‍ ഈ കുട്ടികള്‍ക്ക് വേണ്ടി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാറും കേരള സര്‍ക്കാറും മുന്‍ കൈയെടുകുമ്പോഴും എസ്.എസ്.എ ഡയറക്ടറും സംഘവും ഈ മേലെയിലെ പണം മറ്റാവിശ്യങ്ങള്‍ക്കായി ചിലവാകുവാനാണ് പ്രാധാന്യം നല്‍കുന്നതെന്നും കേരള മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പല ആവൃത്തി എല്ലാ റിസോഴ്‌സ് അദ്ധ്യാപകരെയും പുനര്‍ നിയമിച്ച് പഠനം കാര്യക്ഷമമാക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും എസ്.എസ്.എ ഡയറക്ടറും സംഘവും ഇതു ഒട്ടും ചെവി കൊളളുന്നില്ലെന്നും ഭാരതീയ രാഷ്ട്രീയ സേവാ കോണ്‍ഗ്രസ് മന്ത്രിക്ക് അയച്ച കത്തില്‍ ചുണ്ടിക്കാണിച്ചിരുന്നു.

11751889_860293080726772_2009001581633391865_n