ലോകമധ്യമങ്ങളില്‍ ഇന്നത്തെ ദിനം നിറഞ്ഞ് ഡോ. എ.പി.ജെ അബ്ദുള്‍ കലാം

single-img
28 July 2015

output

ഇന്ത്യയുടെ മുന്‍ പ്രഥമപൗരനും ഇന്ത്യയുടെ മിസൈല്‍മാനുമായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണം ലോകമാധ്യമങ്ങളിലും പ്രധാന വാര്‍ത്തയായി. നവ ഇന്ത്യയുടെ ആണവ പദ്ധതികള്‍ക്ക് ഉണര്‍വേകിയ വ്യക്തിത്വമായിരുന്നു കലാമെന്നു ന്യൂയോര്‍ക്ക് ടൈംസ് തങ്ങളുടെ അനുസ്മരണ ലേഖനത്തിലെഴുതി.ഇന്ത്യയുടെ വികസനത്തെ, വളര്‍ച്ചയെ സ്വപ്നം കണ്ട മാര്‍ഗദര്‍ശിയായിരുന്നു ഈ കുറിയ മനുഷ്യനെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ലേഖനത്തില്‍ കലാമിനെ വിശേഷിപ്പിച്ചത്.

ഇന്ത്യയിലെ ആണുപരീക്ഷണങ്ങള്‍ക്കു നേതൃത്വം നല്കിയതോടെ ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുന്‍നിരയിലെത്തിക്കാന്‍ കലാമിനായി- വാഷിംഗ്ടണ്‍ പോസ്റ്റ് തങ്ങളുടെ ലേഖനത്തില്‍ പ്രസ്താവിക്കുന്നു. ദാരിദ്രം നിറഞ്ഞ മുസ്‌ലിം കുടുംബത്തില്‍ ജനിച്ച് കഠിനാധ്വാനത്തിലൂടെ വളര്‍ന്ന കലാമിന്റെ സംഭാവനകള്‍ നിസ്തുലമാണെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണലും മുഖലേഖനത്തില്‍ പറയുന്നുണ്ട്.

പ്രധാന ലോകമാധ്യമങ്ങളിലെല്ലാം കലാമിന്റെ വിയോഗം പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്.