കളേഴ്‌സ് ടു ലൈഫ് അപേക്ഷിക്കുന്നു, പൂക്കുന്നതിന് മുമ്പ് ജീവിതം വാടിക്കരിയുന്ന ശ്രീനയെന്ന കുരുന്നിനെ രക്ഷിക്കൂ

single-img
28 July 2015

unnamed (1)

ശ്രീനയ്ക്കും ആഗ്രഹങ്ങളുണ്ട്. കൂട്ടുകാരേപ്പോലെ പഠിക്കാനും കളിക്കാനും സന്തോഷത്തോടെ ജീവിക്കാനും ആ എട്ടുവയസ്സുകാരിയും ആഗ്രഹിക്കുന്നു. പക്ഷേ ഓട്ടോ ഇമ്മ്യൂണോ എന്‍സഫലൈറ്റീസ് എന്ന അസുഖം അവളുടെ ആ ഒരു ആഗ്രഹത്തിന് മീതെ കരിനിഴലായി പടര്‍ന്ന് കിടക്കുകയാണ്. അസുഖത്തിന്റെ കൂടെ സാമ്പത്തികമില്ലായ്മയെന്ന അവസ്ഥകൂടിയായപ്പോള്‍ മുന്നോട്ടുള്ള ജീവിതത്തെ ഒരു ഭയപ്പാടോടുകൂടി മാത്രമേ ശ്രീനയ്ക്കും കുടുംബത്തിനും നോക്കാന്‍ കഴിയുന്നുള്ളു.

ഈ സമയത്താണ് തിരുവന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കളേഴ്‌സ് ടു ലൈഫ് എന്ന സംഘടന ശ്രീനയുടെ സഹായത്തിനെത്തിയത്. ശ്രീനയുടെയും കുടുംബത്തിന്റെയും കഥ കേട്ടറിഞ്ഞ കളേഴ്‌സ് ടു ലൈഫ് സംഘടനയുടെ പ്രവര്‍ത്തകര്‍ സഹായാഭ്യര്‍ത്ഥന നടത്തിയതിന്റെ ഫലമായി മണപ്പുറം ഫിനാന്‍സ് 20000 രൂപ നല്‍കുകയായിരുന്നു. മണപ്പുറം റീജീയണല്‍ മാനേജര്‍ ശ്രീനയുടെ അമ്മയ്ക്ക് തുക കൈമാറി.

ചടങ്ങില്‍ മണപ്പുറം മാര്‍ക്കറ്റിങ്ങ് മാനേജര്‍ വിഷ്ണു സുരേഷ്, എച്ച്. ആര്‍ മാനേജര്‍ വിഷ്ണു കെ.എസ്, ഡോ. മുഹമ്മദ് കുഞ്ഞ്, ഡോ. വിദ്യാലക്ഷ്മി, കളേഴ്‌സ് ടു ലൈഫ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കനിവുള്ളവരുടെ സഹായ രപതീക്ഷയില്‍ ശ്രീനയുടെ തുടര്‍ ചികിത്സയ്ക്കാവശ്യമായ ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കളേഴ്‌സ് ടു ലൈഫ് പ്രവര്‍ത്തകര്‍.