അബ്ദുള്‍ കലാമിന്റെ മൃതദേഹം കേരളത്തിലും പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തോട് സംസ്ഥാനം

single-img
28 July 2015

outputതിങ്കളാഴ്ച വൈകിട്ട് അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ മൃതദേഹം അദ്ദേഹം ഉദ്യോഗ ജീവിതത്തിന്റെ സിംഹഭാഗവും ചെലവിട്ട കേരളത്തിലും പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന് ആവശ്യം. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ചു. കലാമിന്റെ ബന്ധുക്കളുമായി ആലോചിച്ച ശേഷം മറുപടി അറിയിക്കാമെന്ന് രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

മറുപടി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു.