ഡോ. കലാമിന്റെ ഭൗതികശരീരം പ്രധാനമന്ത്രി ഏറ്റുവാങ്ങും

single-img
28 July 2015

APJ-Abdul-Kalam

ഗോഹട്ടി വഴി ഡല്‍ഹിയിലേക്കു വ്യോമസേന വിമാനത്തില്‍ കൊണ്ടുപോയ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ഭൗതികശരീരം പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തി ഏറ്റുവാങ്ങും. പിന്നീട് 11.30ന് കലാമിന്റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ബന്ധുക്കളുടെ ആഗ്രഹം പരിഗണിച്ച് ഡോ. കലാമിന്റെ സംസ്‌കാരം ബുധനാഴ്ച സ്വദേശമായ രാമേശ്വരത്തു നടത്തുമെന്നാണ് കേന്ദ്രവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇന്ന് രാവിലെ ചേരുന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. ഡോ. കലാമിന്റെ നിര്യാണത്തെത്തുടര്‍ന്നു രാജ്യത്ത് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.