അബ്ദുള്‍കലാമിന്റെ വേര്‍പാടില്‍ ആദരാജ്ഞലിയര്‍പ്പിച്ച് പുന്നപ്ര തെക്ക് പഞ്ചായത്ത് ഇന്ന് വൈകുന്നേരം 7 മണിവരെ തുറന്ന് പ്രവര്‍ത്തിക്കും

single-img
28 July 2015

11218163_10206372777651032_6579270783092628820_n

വികസനത്തിലേക്കുള്ള യാത്രയില്‍ പുത്തന്‍ നവോന്മേഷം നല്‍കിയ ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന് പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ മരണാനന്തര ആദരം. ഇന്ന് വൈകുന്നേരം 7 മണിവരെ പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തിപ്പിച്ചുകൊണ്ടാണ് ജീവനക്കാര്‍ അദ്ദേഹത്തിന് ഹൃദയത്തില്‍ പൊതിഞ്ഞ യാത്ര അയപ്പു നല്‍കുന്നത്.

പഞ്ചായത്ത് ഓഫീസിലെത്തുന്നവര്‍ക്ക് കാണുന്ന രീതിയില്‍ ജീവനക്കാര്‍ ഇക്കാര്യം സൂചിപ്പിച്ച് അറിയിപ്പും വെച്ചിട്ടുണ്ട്.