എകെ 47 തോക്കുകളും ഗ്രനേഡുകളുമുള്‍പ്പെടെ പഞ്ചാബിലെ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച ഭീകരര്‍ക്ക് മുന്നില്‍ കൂട്ടത്തിലുള്ളവര്‍ വെടിയേറ്റ് വീണിട്ടും പോലീസുകാര്‍ തിരിച്ചടിച്ചത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളോ ഹെല്‍മറ്റോ ഇല്ലാതെ വെറും റൈഫിളുകളുമായ്

single-img
28 July 2015

gurdaspur-attackവിവിധയിനം മാരകായുധങ്ങളുമായി പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച ഭീകരര്‍ക്ക് മുന്നില്‍ പഞ്ചാബ് പോലീസ് പിടിച്ചു നിന്നത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളോ ഹെല്‍മറ്റോ ഇല്ലാതെ വെറും സെല്‍ഫ് ലോഡിങ്ങ് റൈഫിളുകളുമായി. എകെ 47 മതാക്കുകള്‍, ഗ്രനേഡ് തുടങ്ങിയ മാരകായുധങ്ങളുമായാണ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ച്ചയായി നിറയൊഴിച്ചുകൊണ്ടിരുന്ന ഭീകരരുടെ ആക്രമണത്തില്‍ നിന്നു രക്ഷനേടാന്‍ പൊലീസുകാര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളോ ഹെല്‍മറ്റോ ഉണ്ടായിരുന്നില്ല.

ടി.വി ദൃശ്യങ്ങളില്‍ നിന്നും പോലീസുകാര്‍ക്ക് ഗ്രനേഡുകള്‍ എറിയുവാന്‍ പോലും വിദഗ്ധ പരിശീലനം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാണ്. എന്നിരുന്നാലും ശക്തമായ തിരിച്ചടിയാണ് പോലീസുകാര്‍ തങ്ങളുടെ പരിമിതമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഭീകരര്‍ക്കെതിരെ നടത്തിയത്. പിന്നീട് എന്‍എസ്ജി കമാന്‍ഡോ സംഘവും കൂടുതല്‍ സൈന്യവും എത്തി പോലീസുകാരില്‍ നിന്നും ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

ഏറ്റുമുട്ടലിനൊടുവില്‍ മൂന്നു ഭീകരരെയും വധിച്ചശേഷം വൈകുന്നേരം അഞ്ചരയോടെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനുള്ളില്‍ എത്തി വന്ദേമാതരം മുഴക്കി. എന്നാല്‍ ആക്രമണം നടക്കുമ്പോള്‍ നാട്ടുകാര്‍ പലരും അപകടകരമായ രീതിയില്‍ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.