മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം അന്തരിച്ചു

single-img
27 July 2015

downloadമുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം (84) അന്തരിച്ചു. ഷില്ലോംഗ് ഐഐഎമ്മില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ  ഉടന്‍ ഷില്ലോംഗിലെ ഭവാനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും  മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. വൈകിട്ട് 6.55ഓടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. മേഘാലയ മന്ത്രിമാരും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.രണ്ടാഴ്‌ച മുന്‍പും അദ്ദേഹം ഹൃദയ സംബന്ധമായ അസുഖത്തിന്‌ ചികിത്സ തേടിയിരുന്നു.

 

ഭൗതികദേഹം ഇന്നു രാത്രി തന്നെ ഷില്ലോങ്ങില്‍ നിന്ന് ഗുവാഹത്തിയിലെ സൈനിക ആശുപത്രിയിലേയ്ക്ക് മാറ്റും. നാളെ പുലര്‍ച്ചെ ഡല്‍ഹിയിലേയ്ക്ക് കൊണ്ടുവരും. ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയായിരുന്നു കലാം.
25 ജൂലൈ 2002 to 25 ജൂലൈ 2007വരെയാണ് അദ്ദേഹം രാഷ്ട്രപതിപദത്തിൽ തുട‌ർന്നത്. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ കൂടിയായിരുന്നു കലാം.

 

തമിഴില്‍ നിരവധി കവിതകള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യ 2020, വിങ്‌സ് ഓഫ് ഫയര്‍, ഇഗ്‌നൈറ്റഡ് മൈന്‍ഡ്‌സ് എന്നിവയാണ് പ്രധാന കൃതികള്‍.രാഷ്ട്രം ഭാരതരത്‌നയും പത്മഭൂഷനും പത്മവിഭൂഷണും നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.