കുടത്തില്‍ ജലം പിടിച്ച് കുടിവെള്ളപദ്ധതിയുടെ ഉത്ഘാടനം നടത്താനെത്തിയ മന്ത്രി പി.ജെ. ജോസഫിന് പൈപ്പിന്റെ ടാപ്പ് തുറന്നപ്പോള്‍ വെള്ളത്തിന് പകരം കിട്ടിയത് വെറും കാറ്റ്

single-img
27 July 2015

pj-joseph-inaguration-picture.jpg.image.784.410

മന്ത്രി പി.ജെ. ജോസഫ് കോട്ടയം വൈക്കത്ത് നടത്തിയ ഉദ്ഘാടനം പാളി. സ്വന്തം വകുപ്പ് തന്നെ നാണം കെടുത്തിയതിന്റെ ക്ഷീണത്തിലാണ് മന്ത്രി തിരിച്ചുപോയത്. ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി വെച്ചൂര്‍ പഞ്ചായത്തിലെ കുടിവെള്ള വിതരണോദ്ഘാടനത്തിനെത്തിയ മന്ത്രി ഉദ്ഘാടനത്തിനായി പൈപ്പിന്റെ ടാപ്പ് തുറന്നപ്പോള്‍ വെള്ളത്തിന് പകരം കിട്ടിയത് കാറ്റായിരുന്നു.

പദ്ധതിയുടെ ഭാഗമായി പുതിയതായി സ്ഥാപിച്ച ടാപ്പില്‍ നിന്നും ഒരു കുടം വെള്ളമെടുത്ത് പഞ്ചായത്ത് പ്രസിഡന്റിന് നല്‍കിയായിരുന്നു ഉദ്ഘാടനം ചെപേയ്യണ്ടിയിരുന്നത്. എന്നാല്‍ ടാപ്പ് തുറന്നപ്പോള്‍ അതില്‍ നിന്നും ഒരു തുള്ളി വെള്ളം വന്നില്ല. പകരം കാറ്റുമാത്രം.

ജനങ്ങളുടെ ഇടയില്‍ വെച്ച് ഇത്തരത്തിലുള്ള ഒരു സംഭവത്തെതുടര്‍ന്ന് ചമ്മിയ മന്ത്രി സമ്മേളനം കഴിഞ്ഞ് തിരികെയെത്തുമ്പോഴേക്കും ടാപ്പില്‍ വെള്ളം വന്നിരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് മടങ്ങിയത്. അപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ ഓടിനടന്ന് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടത്തി. സമ്മേളനം കഴിഞ്ഞ് മന്ത്രി വന്ന് ടാചപ്പ് തുറന്നപ്പോള്‍ വെള്ളം എത്തിക്കഴിഞ്ഞിരുന്നു.

പക്ഷേ മന്ത്രിയില്‍ നിന്നും വെള്ളം നിറച്ച കുടം ഏറ്റുവാങ്ങാന്‍ പ്രസിഡന്റ് എത്തിയില്ല. പകരം നാട്ടുകാരിലൊരാളാണ് ഉദ്ഘാടനത്തിനായി കുടം ഏറ്റുവാങ്ങിയത്.