ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കേന്ദ്ര സര്‍ക്കാറും കേരള സര്‍ക്കാറും കോടികള്‍ മുടക്കുമ്പോള്‍ അവയെല്ലാം വകമാറ്റി ചെലവഴിച്ച് സര്‍വ്വശിക്ഷാ അഭിയാന്‍

single-img
27 July 2015

11798076_929594233745479_1308279426_n

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഒന്നാം തരം മുതല്‍ എട്ടാം തരം വരെ സങ്കലിത വിദ്യാഭ്യാസ പദ്ധതിയാണ് നടപ്പിലാക്കി വരുന്നത്. ഇതുപ്രകാരം ഭിന്നശേഷിയുള്ള കുട്ടികളുള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും സര്‍ക്കാര്‍/ എയിഡഡ്/ അണ്‍എയിഡഡ് വിദ്യാലയങ്ങളില്‍ ഒരു ക്ലാസ് മുറിയില്‍ തന്നെ പഠിച്ചു വരികയാണ്. സങ്കലിത വിദ്യാഭ്യാസം കാര്യക്ഷമമായി നടപ്പിലാക്കുന്നതിലേക്കായി സര്‍ക്കാര്‍ എസ്.എസ്.എ പദ്ധതിതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇതു നടപ്പിലാക്കുന്നതിലേയ്ക്കായി 65% കേന്ദ്രഫണ്ടും 35% സര്‍ക്കാര്‍ ഫണ്ടുമാണ് വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്നത്. ഇത്തരത്തിലുള്ള ഫണ്ടിലൂടെ ഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കുവേണ്ടി എസ്.എസ്.എ വിവിധ തരം പ്രവര്‍ത്തനങ്ങള്‍ എല്ലാ വര്‍ഷവും നടപ്പിലാക്കി വരുന്നു. ഭിന്ന ശേഷിയുള്ള കുട്ടികളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വെ, വൈദ്യ പരിശോധന ക്യാമ്പ്, ഗ്രഹാധിഷ്ഠിത വിദ്യാഭ്യാസം, പരിഹാര ബോധ ക്ലാസ്, ഓട്ടിസം സെന്ററുകള്‍, രക്ഷാകര്‍ത്തൃബോധനക്ലാസ്, തത്സമയ ക്ലാസ് മുറി സഹായങ്ങള്‍ എന്നിവ ഇതില്‍ ചിലതാണ്.

201415 അദ്ധ്യായന വര്‍ഷത്തില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിലേയ്ക്കായി എസ്.എസ്. എ പ്രത്യേക പരിശീലനം ലഭിച്ച റിസോഴ്‌സ് അദ്ധ്യാപകരെയാണ് കഴിഞ്ഞ 14 വര്‍ഷങ്ങളില്‍ നടപ്പിലാക്കുന്നതിലേയ്ക്കായി എസ്. എസ്.എ പ്രത്യേക പരിശീലനം ലഭിച്ച 1335 റിസോഴ്‌സ് അദ്ധ്യാപരകരെയാണ് കഴിഞ്ഞ 14 വര്‍ഷക്കാലമായി 159 ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളില്‍ ഉപയോഗിച്ചു വരുന്നത്. 201415 വര്‍ഷത്തില്‍ കേരളത്തില്‍ 158994 ഭിന്ന ശേഷിയുള്ള കുട്ടികളാണ് ഒന്നാം തരം മുതല്‍ എട്ടാം തരം വരെ സര്‍ക്കാര്‍/ എയിഡഡ് സ്‌ക്കൂളുകളില്‍ പഠിച്ചുവരുന്നതെന്ന് കേന്ദ്രമാനവശേഷി അംഗീകരിച്ച വാര്‍ഷികപ്ലാനില്‍ പറഞ്ഞിട്ടുണ്ട്. ഇതിനായി കഴിഞ്ഞ വര്‍ഷം 30 കോടിരൂപ അനുവദിച്ചിരുന്നു. എന്നാല്‍ 201516 വര്‍ഷത്തില്‍ കാര്യങ്ങളില്‍ വളരെ ആശങ്ക ഉളവാക്കുന്ന രീതിയിലാണ് മുന്നോട്ട് പോയിക്കോണ്ടിരിക്കുന്നതെന്ന് ഭാരതീയ രാഷ്ട്രീയ സേവാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രജിത് രവീന്ദ്രനും ജനറല്‍ സെക്രട്ടറി നൗഷാദ് തെക്കേയിലും പറയുന്നു.
2015 16 വര്‍ഷത്തില്‍ വെറും 82,319 ഭിന്നശേഷിയുള്ള കുട്ടികള്‍ മാത്രമാണ് സര്‍ക്കാര്‍ എയിഡഡ് അണ്‍ എയിഡഡ് സ്‌ക്കൂളുകളില്‍ പഠിക്കുന്നതെന്നാണ് എസ്.എസ് എ പറയുന്നത്. ഇതു പ്രകാരം 76,675 ഭിന്ന ശേഷിയുള്ള കുട്ടികള്‍ക്ക് അവര്‍ക്ക ലഭിക്കേണ്ട സേവനം ലഭിക്കാതെ പോവുകയാണ്. സ്‌ക്കൂള്‍ തുറന്ന് ഒരു മാസക്കാലമായിട്ടും എസ് എസ് എ ഇതിനു മറുപടി നല്‍കുവാന്‍ തയ്യാറായിട്ടില്ലാ എന്ന് മാത്രമല്ല 1335 റിസോഴ്‌സ് അദ്ധ്യാപകരെ നിയമിക്കേണ്ട സ്ഥാനത്ത് വെറും 795 അദ്ധ്യാപകരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. ഇത് ഈ കുട്ടികളോട് കാണിക്കുന്ന അവഗണനയും അനീതിയുമാണ്. അദ്ധ്യാപകരുടെ എണ്ണം കുറയ്ക്കരുതെന്ന് ബഹു.കേരളമുഖ്യമന്ത്രി കേന്ദ്രമാനവശേഷി വകുപ്പു മന്ത്രിക്ക് കത്തയച്ചിട്ടും പ്ലാന്‍ അപ്രൈസല്‍ മീറ്റിംഗിനു പോയ കേരള എസ്.എസ്.എ സംഘം ഈ കത്ത് മുഖവിലയ്‌ക്കെടുത്തില്ല. ഇതു കാരണം കേരളത്തില്‍ ലഭിക്കേണ്ട 10 കോടി രൂപയാണ് പാഴായിപോയത്. സര്‍ക്കാറിന്റെ ജീവനക്കാരായി നിലനിന്ന് സര്‍ക്കാറിനെ വെട്ടിലാക്കുന്ന പ്രവണതയാണ് എസ്.എസ്.എ ഡയറക്ടറും സംഘവും നടപ്പിലാക്കി വരുന്നത്.

201415 അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എ 3285 കുട്ടികള്‍ക്കാണ് ഗ്രഹാധിഷ്ഠിത വിദ്യാഭ്യാസം 1335 റിസോഴ്‌സ് അദ്ധ്യാപകരിലൂടെ നടപ്പിലാക്കി വന്നിരുന്നത്. ഒരു അദ്ധ്യാപകന്‍ കുറഞ്ഞത് 2 അല്ലെങ്കില്‍ അതില്‍ കൂടുല്‍ ഗ്രഹധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കി വന്നിരുന്നു. എന്നാല്‍ 201516 വര്‍ഷത്തില്‍ ഈ മേഖലയില്‍ ഒരു പ്രവര്‍ത്തനവും നാളിതുവരെയായി നടപ്പിലാകുന്നില്ലാ എന്നതുമാത്രമല്ല റിസോഴ്‌സ് അദ്ധ്യപാകരുടെ എണ്ണം കുറഞ്ഞതുകൊണ്ട് ഇപ്പോള്‍ 2616 കുട്ടികള്‍ക്ക് മാത്രമാണ് ഗ്രഹാധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാകുന്നത്. ഇതിനായി കേവലം 795 അദ്ധ്യാപകരെ മാത്രമാണ് നിയോഗിച്ചിരിക്കുന്നത്. കൂടാതെ ഓട്ടിസം സെന്റര്‍ പ്രവര്‍ത്തനം, പരിഹാര ബോധക്ലാസുകള്‍, രക്ഷകര്‍ത്ത വിദ്യാഭ്യാസം തുടങ്ങി പല പ്രവര്‍ത്തനങ്ങളും മുടങ്ങി കിടക്കുകയാണ്.

കോടികള്‍ ഈ കുട്ടികള്‍ക്ക് വേണ്ടി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാറും കേരള സര്‍ക്കാറും മുന്‍ കൈയെടുകുമ്പോഴും എസ്.എസ്.എ ഡയറക്ടറും സംഘവും ഈ മേലെയിലെ പണം മറ്റാവിശ്യങ്ങള്‍ക്കായി ചിലവാകുവാനാണ് പ്രാധാന്യം നല്‍കുന്നത്. കേരള മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പല ആവൃത്തി എല്ലാ റിസോഴ്‌സ് അദ്ധ്യാപകരെയും പുനര്‍ നിയമിച്ച് പഠനം കാര്യക്ഷമമാക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും എസ്.എസ്.എ ഡയറക്ടറും സംഘവും ഇതു ഒട്ടും ചെവി കൊളളുന്നില്ലെന്നും ഭാരതീയ രാഷ്ട്രീയ സേവാ കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഇത്തരത്തില്‍ കേരള വിദ്യാഭ്യാസത്തെയും ഭിന്നശേഷിയുളള കുട്ടികളുടെയും പഠനത്തെയും നശിപ്പിക്കുന്ന എസ്.എസ്.എ ഡയറക്ടര്‍ക്കെതിരെയും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മറ്റുളളവര്‍ക്കതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭിന്നശേഷിയുളള കുട്ടികളും പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സമരപരിപാടികള്‍ എസ്.എസ്.എ ഭവനു മുന്നില്‍ സംഘടന നടത്തിയിരുന്നു.