ചന്ദ്രബോസ് വധക്കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നും തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച തെളിവുകളാണെന്നും പ്രതി നിസാം കോടതിയില്‍

single-img
27 July 2015

nisam-acting-bid-foiled.jpg.image.784.410

ചന്ദ്രബോസ് വധക്കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നും തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച തെളിവുകളാണെന്നും പ്രതി നിസാം കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ തനിയ്‌ക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന നിസാമിന്റെ പരാതി ജൂലൈ മുപ്പതിന് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും.

മദ്യലഹരിയില്‍ കാറിലെത്തിയ നിസാം കഴിഞ്ഞ ജനവരി 29 ന് പുലര്‍ച്ചെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാര്‍കൊണ്ടിടിപ്പിക്കുകയും പിന്നീട് വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം പോലീസ് എത്തി ആശുപത്രിയിലാക്കിയ ചന്ദ്രബോസ് ഫിബ്രവരി 16 ന് ആസ്പത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.