കലൂര്‍ സ്‌റ്റേഡിയം ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനായ മലയാളി താരം എസ് ശ്രീശാന്തിന് പരിശീലനത്തിനായി വിട്ടുകൊടുക്കുമെന്ന് ഉടമസ്ഥരായ ജിസിഡിഎ

single-img
27 July 2015

Kochi_Kaloor_Kerala_Blasters_Home_Ground

കലൂര്‍ സ്‌റ്റേഡിയം ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനായ മലയാളി താരം എസ് ശ്രീശാന്തിന് പരിശീലനത്തിനായി വിട്ടുകൊടുക്കുമെന്ന് ജിസിഡിഎ. ബിസിസിഐയുടെ ആജീവനാന്ത വിലക്കുള്ളതിനാല്‍ അന്താരാഷ്ട്ര സ്‌റ്റേഡിയമായ കലൂരില്‍ ശ്രീശാന്തിന് പരിശീലിക്കാനാവില്ലെന്നായിരുന്നു വിദഗ്ദര്‍ പറഞ്ഞിരുന്നത്.

പക്ഷേ കലൂര്‍ സ്‌റ്റേഡിയത്തിന്റെ ഉടമസ്ഥാവകശാമുള്ള ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്പ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ശ്രീശാന്തിന് പരിശീലനത്തിന് ഗ്രൗണ്ട് വിട്ടുകൊടുക്കാന്‍ സന്നദ്ധനാകുകയായിരുന്നു. സ്‌റ്റേഡിയം ജിസിഡിഎയുടെ പരമാധികാരത്തിലാണെന്നും അത് ആര്‍ക്ക് വിട്ടുകൊടുക്കുന്നതും ജിസിഡിഎയുടെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

വിലക്കുള്ള സമയത്തും ശ്രീശാന്ത് ആവശ്യപ്പെട്ടിരുന്നെങ്കില്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനുള്ള അനുമതി നല്‍കുമായിരുന്നെന്നും ജിസിഡിഎ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. കുറ്റവിമുക്തനായിട്ടും ശ്രീശാന്തിന്റെ വിലക്ക് നീക്കാത്ത ബിസിസിഐ നടപടിയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.