കെ.എസ്.ആര്‍.ടി.സി ബസ് ഉരഞ്ഞതിന്റെ പേരില്‍ നഷ്ടപരിഹാരത്തിനായി ആഡംബരക്കാറുടമ കാര്‍ ബസിന് കുറുകേയിട്ട് അരമണിക്കൂറോളം ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളെ തടഞ്ഞു; യാത്രക്കാര്‍ ഇളകിയതോടെ സ്ഥലം വിടാന്‍ ശ്രമിച്ച കാറുടമയ്ക്ക് നഷ്ടപരിഹാരമായി യാത്രക്കാര്‍ പിരിവെടുത്ത 350 രൂപ നല്‍കി

single-img
27 July 2015

traffic-block.jpg.image.784.410

കെ.എസ്.ആര്‍.ടി.സി ബസ് ഉരഞ്ഞതിന്റെ പേരില്‍ നഷ്ടപരിഹാരത്തിനായി ആഡംബരക്കാറുടമ കാര്‍ ബസിന് കുറുകേയിട്ട് അരമണിക്കൂറോളം ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളെ തടഞ്ഞു. ഒടുവില്‍ യാത്രക്കാര്‍ ഇളകിയതോടെ പിനവാങ്ങിയ കാറുടമയ്ക്ക് നാട്ടുകാര്‍ പിരിവെടുത്ത് 350 രൂപ നഷ്ടപരിഹാരം നല്‍കി.

നഗരത്തില്‍വച്ച് ബസ് ഉരസിയെന്നു പറഞ്ഞ് ഇന്നലെ വൈകിട്ട് സരോവരം പാര്‍ക്കിനു മുന്നില്‍ പിന്‍തുടര്‍ന്ന കാര്‍ ബസിനു കുറുകെ നിര്‍ത്തി തടഞ്ഞു. എന്നാല്‍ അത് ബസ്‌ഡ്രൈവറുടെ കുറ്റം കൊണ്ട് സംഭവിച്ചതല്ലെന്നാണ് യാത്രക്കാര്‍ പറഞ്ഞത്. ഒരു നിസാര പോറലിന്റെ പേരില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കരുതെന്നു പലരും കാറുകാരോട് പറഞ്ഞെങ്കിലും അദ്ദേഹം തയ്യാറായില്ല.

ഈ സമയം ഒത്തു തീര്‍പ്പിനായി കാര്‍ ഉടമയുടെ സുഹൃത്തെത്തുകയും ബസ് ഡ്രൈവര്‍ക്കൊപ്പം യാത്രക്കാര്‍ നില്‍ക്കുന്നത് കണ്ട് കാറുടമയെ ഉപദേശിക്കുകയുമായിരുന്നു. ഇതിനിടെ പൊലീസെത്തിയാല്‍ യാത്രക്കാര്‍ ചേര്‍ന്നു കരാറുകാരനെതിരെ പരാതി നല്‍കാന്‍ പോകുകയാണെന്നു യാത്രക്കാരില്‍ ഒരാള്‍ അദ്ദേഹത്തെ ധരിപ്പിച്ചു.

നഷ്ടപരിഹാരമായി എന്തെങ്കിലും കിട്ടിയാല്‍ മതിയെന്നായകാറുടമ ഡ്രൈവറോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോള്‍ ഒരു പൈസ തരാന്‍ പറ്റില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ കേസാക്കാം തന്റെ ഭാഗത്തു നിന്ന് ഒരു അപകടവും പറ്റിയില്ലെന്നും അതിനു ബസിലെ യാത്രക്കാര്‍ക്ക് അതറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഒടുവില്‍ അരമണിക്കൂര്‍ പിന്നിട്ടതോടെ കേസുമായി മുന്നോട്ടു പോകാന്‍ ബസ് ഡ്രൈവര്‍ തീരുമാനിക്കുകയും അതിശനതുടര്‍ന്ന് കാറുകാരന്‍ കാറില്‍ കയറുകയുമായിരുന്നു. ഒടുവില്‍ യാത്രക്കാര്‍ അഞ്ചും പത്തുമായി 350 രൂപ പിരിവിട്ടു കാര്‍ ഉടമയ്ക്കു നഷ്ടപരിഹാരമായി നല്‍കിയാണ് യാത്രയാക്കിയത്.