തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ ഒന്നാം ഭാഷയായി മലയാളം പഠിപ്പിക്കാന്‍ പാടില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കന്യാകുമാരി ജില്ലയിലെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മാതൃഭാഷ അന്യമാകുന്നു

single-img
27 July 2015

CHENNAI_SCHOOL_COA_1062434f

തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ ഒന്നാം ഭാഷയായി മലയാളം പഠിപ്പിക്കാന്‍ പാടില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കന്യാകുമാരി ജില്ലയിലെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മാതൃഭാഷ അന്യമാകുന്നു. 1956 ന് മുന്‍പ് കേരളമായിരുന്ന കന്യാകുമാരി ജില്ലയില്‍ പത്തുലക്ഷത്തിലേറെ മലയാളികളുണ്ടെന്നാണ് കണക്ക്.

തമിഴ്‌നാട്ടിലെ 58 മലയാളം മീഡിയം സ്‌കൂളുകളില്‍ പഠിക്കുന്ന പതിനായിരക്കണക്കിന് കുട്ടികളോട് മാതൃഭാഷ ഉപേക്ഷിക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്‍പതാംക്ലാസ് വരെ മലയാളം പഠിച്ച കുട്ടികളെ ഈ തീരുമാനം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വരുന്ന തലമുറയെ തങ്ങളുടെ മാതൃഭാഷയായ മലയാളത്തില്‍ നിന്നും മാറ്റേണ്ടിവരുന്ന ധര്‍മ്മ സങ്കടത്തിലാണ് രക്ഷിതാക്കള്‍.

എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നും മലയളത്തെ മൂടോടെ പറിച്ചെറിയാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കങ്ങളൊന്നും കേരളം അറിഞ്ഞഭാവം കാട്ടിന്നില്ല എന്നുള്ളതാണ് ഖേദകരം. തമിഴ് ഭാഷയ്ക്ക്് ആവശ്യത്തില്‍ കൂടുതല്‍ പ്രാമൂഖ്യം നല്‍കി കേരളം നിലനിര്‍ത്തുന്ന സാഹചര്യത്തിലാണ് നന്ദിയുടെയും കടപ്പാടിന്റെയും കണികപോലുമില്ലാത്ത തമിഴ്‌നാടിന്റെ പ്രവൃത്തി.