വിവാദ ട്വീറ്റ്‌ പിന്‍വലിച്ച് സല്‍മാന്‍

single-img
26 July 2015

download (2)1993 മുംബയ് ബോംബ് സ്‌ഫോടന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമനെ പിന്തുണച്ച് ബോളിവുഡ് നടൻ സൽമാൻ ഖാൻ ട്വിറ്ററിലിട്ട വിവാദ ട്വീറ്റുകൾ പിൻവലിച്ചു. വധശിക്ഷ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടതില്‍ നിരുപാധികം മാപ്പു ചോദിക്കുന്നു. ട്വീറ്റ്‌ തെറ്റിദ്ധാരണയ്‌ക്ക് ഇടയാക്കുമെന്ന്‌ പിതാവ്‌ പറഞ്ഞുവെന്നും സല്‍മാന്‍ ട്വിറ്ററില്‍ കുറിച്ചു.

കുറ്റം ചെയ്ത ടൈഗർ മേമനെ തൂക്കിലേറ്റണമെന്ന് താൻ പറഞ്ഞിരുന്നെന്നും ആ നിലപാടിൽ താൻ ഉറച്ച് നിൽക്കുകയാണെന്നും സൽമാൻ പറഞ്ഞു. ടൈഗറിന് വേണ്ടി യാക്കൂബിനെ തൂക്കിലേറ്റരുതെന്നാണ് താൻ പറഞ്ഞത്. യാക്കൂബ് നിരപരാധിയാണെന്ന് പറയുകയോ ഉദ്യേശിക്കുകയോ ചെയ്തിട്ടില്ല.

നേരത്തെ ട്വീറ്റ്‌ വിവാദമായതോടെ ആര്‍.എസ്‌.എസും ശിവസേനയും സല്‍മാന്റെ വീടിന്‌ മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതേ തുടർന്ന് സൽമാന്റെ വീടിന് മുന്നിലുള്ള സുരക്ഷ പൊലീസ് ഊർജ്ജിതമാക്കിയിരുന്നു.സല്‍മാന്റെ വിവരമില്ലായ്‌മയാണ്‌ ട്വീറ്റിന്‌ പിന്നിലെന്നായിരുന്നു വിവാദങ്ങളോട്‌ അദ്ദേഹത്തിന്റെ പിതാവ്‌ പ്രതികരിച്ചിരുന്നത്‌.