ശ്രീശാന്തിനു ആരാധകരുടെ വന്‍ വരവേല്‍പ്പ്‌

single-img
26 July 2015

art_sreesanth_20130516153025545651-620x349കുറ്റവിമുക്തനാക്കിയ മലയാളി താരം ശീശാന്ത് സ്വദേശമായ കൊച്ചിയില്‍ തിരിച്ചെത്തി. ബന്ധുക്കളും സുഹൃത്തുക്കളും സേവ് ശ്രീശാന്ത് ഫോറം ഭാരവാഹികളും ആരാധകരും വന്‍ വരവേല്‍പ്പാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ അദ്ദേഹത്തിന് നല്‍കിയത്.

ഇന്ന് വൈകിട്ട് തന്നെ അദ്ദേഹം ക്രിക്കറ്റ് പരിശീലനം തുടങ്ങും.അതേസമയം ശ്രീശാന്തിനെതിരെ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ കത്തയച്ചു. ശ്രീശാന്ത് വിഷയം ചര്‍ച്ച ചെയ്യാന്‍ കെ.സി.എ പ്രസിഡന്റ് ടി.സി മാത്യു ഡല്‍ഹിക്ക് പോകും.