സോഷ്യല്‍ മീഡിയകളിൽ പ്രചരിക്കുന്ന വിവാഹ മോചനവാർത്തകൾ തള്ളി സംവൃത സുനില്‍

single-img
26 July 2015

samvritha-sunil-latest-news00ഓണ്‍ലൈനില്‍ പ്രചരിയ്ക്കുന്ന വിവാഹ മോചനവാര്‍ത്തകൾക്കെതിരെ നടി സംവൃത സുനില്‍.ഫേസ്ബുക്കിലൂടെയാണു നടി പ്രതികരിച്ചത്.വിവാഹ മോചന വാർത്തകൾ വ്യാജമാണെന്ന് സംവൃത പറഞ്ഞു.ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം സന്തോഷവും സമാധാനകരവുമായ കുടുംബജീവിതം നയിക്കുകയാണ് താനെന്നും,ഭാവിയിൽ ഉണ്ടായേക്കാവുന്ന റൂമറുകളും അവഗണിയ്ക്കണമെന്ന് പറയാനും താരം മറന്നില്ല.

അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞ് തനിക്കുണ്ടെന്നും, അതിനാല്‍ ഞാനെപ്പോഴും തിരക്കിലാണ്, ഫേസ്ബുക്കില്‍ ഇത്തരമൊരു പോസ്റ്റിടാന്‍ പോലും എനിയ്ക്ക് സമയമില്ലെന്നും താരം പറയുന്നുണ്ട്.

കാലിഫോര്‍ണിയയില്‍ വാള്‍ട്ട് ഡിസ്‌നി കമ്പിനിയില്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അഖില്‍ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്

samvritha-sunil-latest-news00