യാക്കൂബ് മേമനെയല്ല പ്രധാന പ്രതി സഹോദരന്‍ ടൈഗര്‍ മേമനെയാണ് തൂക്കിലേറ്റേണ്ടതെന്ന് സല്‍മാന്‍ ഖാന്‍:ടൈഗര്‍ മേമനെ പാകിസ്ഥാൻ വിട്ട് തരണം

single-img
26 July 2015

Salman-Khanമുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമനെ വധിക്കുന്നതു മനുഷ്യത്വരഹിതമാണെന്നു ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. യാക്കൂബ് മേമന്‍ നിരപരാധിയാണ്. കേസില്‍ പ്രധാന ഗൂഡാലോചന നടത്തിയതു യാക്കൂബിന്റെ സഹോദരന്‍ ടൈഗര്‍ മേമനാണ്. ടൈഗര്‍ മേമനെയാണു വധിക്കേണ്ടത്.ട്വിറ്ററിലൂടെയാണ് താരം യാക്കൂബ് മേമന്‍െറ സഹോദരന്‍ കൂടിയായ ടൈഗര്‍ മേമനെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ടത്.

യാക്കൂബ് മേമന്‍െറ വധശിക്ഷക്കെതിരെ നേരത്തെ സി.പി.എമ്മും രംഗത്തത്തെിയിരുന്നു. മുംബൈ സ്ഫോടനപരമ്പരക്ക് പിന്നിലെ മുഖ്യപ്രതികള്‍ നിയമത്തില്‍നിന്നു രക്ഷപ്പെട്ടിരിക്കെ യാക്കൂബ് മേമനെ മാത്രം തൂക്കിക്കോല്ലുന്നത് നീതിനിര്‍വഹണത്തെ ഫലപ്രദമാക്കില്ളെന്നും സി.പി.എം. അഭിപ്രായപ്പെട്ടിരുന്നു.

വധശിക്ഷക്കെതിരെയുള്ള മേമന്‍െറ അപേക്ഷ കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നെങ്കിലും മേമന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ടൈഗര്‍ മേമനെ വിട്ടുതരാന്‍ പാക്കിസ്ഥാന്‍ തയാറാകണമെന്നും സല്‍മാന്‍ ട്വീറ്റ് ചെയ്തു.