ശിരോവസ്ത്രം;സുപ്രീം കോടതി നിര്‍ദേശം പാലിക്കാനാവാത്തവര്‍ പൗരത്വം ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍

single-img
26 July 2015

Muraleedharanഅഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ശിരോവസ്ത്രം അനുവദിക്കാത്ത സുപ്രീം കോടതി നിര്‍ദേശം പാലിക്കാനാവാത്തവര്‍ പൗരത്വം ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്
വി മുരളീധരന്‍.ലീഗിന്റെ നിലപാട് ഭരണഘടനാ വിരുദ്ധമാണ്. ശിരോവസ്ത്രം മുതല്‍ ഗെയില്‍ വാതക പൈപ്ലൈന്‍ വരെ മതത്തെ കൂട്ടുപിടിച്ച് എതിര്‍ക്കുകയാണ് ലീഗെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

അതേസമയം പ്രവേശനപരീക്ഷ നടത്തിപ്പ് കര്‍ശനമാക്കുന്നതിന്റ ഭാഗമായി ശിരോവസ്ത്രം പോലും ധരിക്കാന്‍ അനുവദിക്കാത്തത് നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ പറഞ്ഞു.