പ്രണയത്തിന് തടസം നിന്ന സഹോദരനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി;മലയാളി യുവതിയും കാമുകനും അറസ്റ്റിൽ • ഇ വാർത്ത | evartha
Crime

പ്രണയത്തിന് തടസം നിന്ന സഹോദരനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി;മലയാളി യുവതിയും കാമുകനും അറസ്റ്റിൽ

080625_crime_scene_murder_genericപ്രണയത്തിന് തടസം നിന്ന സഹോദരനെ കൊലപ്പെടുത്താന്‍ സഹോദരി ക്വട്ടേഷന്‍ നല്‍കി.മലയാളിയായ ജയകൃഷ്ണന്‍ നായരെയാണു സഹോദരി ക്വട്ടേഷന്‍ നൽകി കൊലപ്പെടുത്തിയത്.ജൂലൈ 12ന് മുംബൈ അഹമ്മദാബാദ് ദേശീയ പാതയിലെ കാസയിലാണ് മലയാളിയായ ജയകൃഷ്ണന്‍ നായറുടെ മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് സമീപത്തുനിന്നും ലഭിച്ച മൊബൈല്‍ ഫോണാണ് കേസില്‍ പ്രതികളെ പിടികൂടാന്‍ സഹായകമായത്.

കേസിൽ സഹോദരി കവിത നായര്‍, കാമുകന്‍ രാം ജാദവ്, വാടക കൊലയാളി പ്രവീണ്‍ മിസല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഓട്ടോ ഡ്രൈവറായ രാം ജാദവുമായുള്ള സഹോദരിയുടെ ബന്ധത്തെ ജയകൃഷ്ണന്‍ എതിർത്തിരുന്നു.ഇതിനു പ്രതികാരമായിരുന്നു കൊലപാതകം. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിക്കുക ആയിരുന്നു.