സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ വില്‍ക്കപ്പെടുന്ന യോ യോ സ്റ്റിക്ക് എന്ന മസാല സ്റ്റിക്ക് മിഠായി മനുഷ്യശരീരത്തിലുണ്ടാക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍

single-img
25 July 2015

Stick

സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ വില്‍ക്കപ്പെടുന്ന യോ യോ സ്റ്റിക്ക് എന്ന മസാല സ്റ്റിക്ക് മിഠായി മനുഷ്യരിലുണ്ടാക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍. യോ യോ മിഠായി, മസാല സ്റ്റിക് എന്നീ പേരുകളിലാണ് ഇത് അറിയപ്പെടുന്ന ഈ മിഠായി സ്‌കൂള്‍ പരിസരങ്ങളില്‍ വ്യാപകമായി വിറ്റഴിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പ്രസ്തുത മിഠായി രുചിയില്‍ പപ്പടത്തിനു സമാനമാണ്. എന്നാല്‍ കടിച്ചാല്‍ പ്ലാസ്റ്റിക്കിന് തുല്യവും. അരയടിയോളം നീളമുള്ള അകം പൊള്ളയായ ഈ മിഠായിയുടെ വില ഒരു രൂപയാണ്. എന്നാല്‍ ഈ മസാല സ്റ്റിക്കില്‍ ചേര്‍ത്തിരിക്കുന്ന അസംസ്‌കൃതവസ്തു എന്താണെന്നോ ഇത് എവിടെയാണ് നിര്‍മിക്കുന്നെന്നോ വില്‍ക്കുന്ന കച്ചവടക്കാര്‍ക്കും വാങ്ങുന്ന കുടട്ികള്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം.

ഇത് കഴിക്കുന്ന കുട്ടികള്‍ക്ക് വിശപ്പു തോന്നാറില്ലെന്നും ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നതാണെന്നുമാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ മിഠായി വെള്ളത്തിലിട്ടാല്‍ പെട്ടെന്നു വീര്‍ത്തുവരുകയും വെള്ളം കഞ്ഞിവെള്ളത്തിന്റെ നിറമാകുകയും ചെയ്യും. കത്തിച്ചാല്‍ പ്ലാസ്റ്റിക് കത്തുന്നതുപോലെ ദുര്‍ഗന്ധമുണ്ടാക്കി പുകഞ്ഞു കത്തുന്ന ഈ മിഠായിയെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ റെയ്ഡ് നടത്തി പിടിച്ചെടുത്തു നശിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.