ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അഭിമാനകരമായ നേട്ടമെന്ന് മുഖ്യമന്ത്രി;എയര്‍ ആംബുലന്‍സ് സ്ഥിരമാക്കുമെന്ന് ആരോഗ്യമന്ത്രി

single-img
25 July 2015

4എയർ ആംബുലൻസ് ഉപയോഗിച്ചുള്ള കൊച്ചിയിലെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരോഗ്യരംഗത്തെ അഭിമാനകരമായ നേട്ടമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സര്‍ക്കാരിന്റെ നന്ദി അര്‍പ്പിക്കുന്നു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം എയര്‍ ആംബുലന്‍സ് സംവിധാനം സ്ഥിരമാക്കുമെന്ന് മന്ത്രി വി.എസ് ശിവകുമാര്‍. ഇതേക്കുറിച്ച് വിശദറിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. പ്രമുഖ ആശുപത്രികളുമായി ധാരണയുണ്ടാക്കും. മൃതസഞ്ജീവനി പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ശിവകുമാർ പറഞ്ഞു.

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഹൃദയം ദാനം നൽകിയ ശർമയുടെ കുടുംബത്തിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു