ചരിത്ര ദൗത്യത്തിന്റെ വിജയത്തില്‍ പങ്കാളിയായി ജാക്‌സണും

single-img
25 July 2015

11234865_824093544364589_3320435291659702963_n

തിരുവനന്തപുരത്തു നിന്നും എയര്‍ ആംബുലന്‍സില്‍ കൊച്ചിയില്‍ പറന്നെത്തിയ ഹൃദയം കൊച്ചി നേവല്‍ മബസില്‍ നിന്നും നഗരഹൃദയത്തിലൂടെ ലിസി ഹോസ്പിറ്റ്‌ലില്‍ എത്തിയത് വെറും ഏഴ് മിനിട്ട് കൊണ്ട്. പത്തു കിലോമീറ്റര്‍ ദൂരമാണ് ഈ ഒരു ചെറിയ സമയം കൊണ്ട് ഹൃദയം വഹിച്ച് പാഞ്ഞ ആംബുലന്‍സ് താണ്ടിയത്. ആംബുലന്‍സ് ഡ്രൈവറായ ആന്റണി തന്റെ ജോലി ഭംഗിയായി നിര്‍വ്വഹിച്ചപ്പോള്‍ അതിനായി മുന്നില്‍ നിന്ന് നയിച്ച ഒരു വ്യക്തിയുണ്ടായിരുന്നു, ആംബുലന്‍സിന് മുന്നിലായിപ്പോയ പൈലറ്റ് വാഹനമോടിച്ചിരുന്ന കൊച്ചി സിറ്റി കണ്‍ട്രോള്‍ റൂമിലെ ഡ്രൈവര്‍ ജാക്‌സണ്‍.

കൊച്ചി പോലീസിന്റെ ചരിത്രപരമായ ദൗത്യത്തില്‍ ജാക്‌സണും പങ്കാളിയാണ്. സിറ്റി പോലീസ് മുന്നേ തന്നെ വഴികളിലെ പ്രതിബന്ധങ്ങളെല്ലാം മാറ്റി തടസ്സമില്ലാത്ത യാത്രയ്ക്ക് സജ്ജമാക്കിയിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡായിരുന്നു പോലീസിന്റെ ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ട് തന്നെ പൈലറ്റ് ഓടുന്ന വാഹനത്തിന് സംഭവിക്കുന്ന ഒരു ചെറിയ പിഴ പിറകില്‍ നിന്നും വരുന്ന ആംബുലന്‍സിനെയും ബാധിക്കുമെന്ന കാര്യം നിസംശയമാനയിരുന്നു.

ആ ഒരു കാര്യം മനസ്സിലിട്ടാണ് ജാക്‌സണ്‍ തന്റെ വഹാനത്തിലൂടെ ആംബുലന്‍സിനെ നയിച്ചത്. റിക്കോര്‍ഡ് സമയത്ത് ആശുപത്രിയിലെത്തി ഹൃദയം ഓപ്പറേഷന്‍ റൂമിലേക്ക് പാഞ്ഞപ്പോള്‍ മറ്റുള്ളവരെപ്പോലെ തന്നെ ജാക്‌സണും ആശ്വാസം കൊള്ളുകയായിരുന്നു. ആംബുലന്‍സിനെയും അതിന്റെ ഡ്രൈവറെയും കണ്ടവര്‍ അതിന് വഴിയൊരുക്കിക്കൊടുത്ത പൈലറ്റ് വാഹനത്തിനെ കണ്ടില്ലെന്ന പരാതി നിലനില്‍ക്കുമ്പോഴും ആബുലന്‍സ് ഡ്രൈവറുടെ വാക്കുകള്‍ ജാക്‌സണ്‍ ഒരവാര്‍ഡായി തന്നെ എടുത്തിരിക്കുകയാണ്. പോലീസ് വാഹനം മുന്‍പില്‍ ഉണ്ടായിരുന്നതിനാല്‍ ഒരു തടസ്സവും നേരിട്ടില്ല എന്ന വാക്കുകള്‍.